കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെ രാജേഷ് വധം: സത്താറിനെ കൊല്ലാന്‍ ശ്രമമുണ്ടെന്ന് നൃത്താധ്യാപിക!! ക്വട്ടേഷന്‍ തുകയിലും ദുരൂഹത!!

ആര്‍ജെ രാജേഷ് വധത്തില്‍ നൃത്താധ്യാപികയുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ദുരൂഹത. ക്വട്ടേഷന്‍ തുക എവിടെ നിന്ന് വന്നെന്നാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. നേരത്തെ അലിഭായിക്ക് ഖത്തറിലുള്ള നൃത്താധ്യാപകയുടെ ഭര്‍ത്താവ് സത്താര്‍ നല്‍കിയെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ യുവതി പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടെ പോലീസ് കുരുക്കിലായിരിക്കുകയാണ്. അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് പോലീസിന് തലവേദന ഉയര്‍ത്തുന്ന കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

തനിക്കും ഭര്‍ത്താവിനും ഖത്തറില്‍ യാത്രാവിലക്കുണ്ട്. അപ്പോള്‍ എങ്ങനെയാണ് ക്വട്ടേഷന്‍ തുക കൈമാറുകയെന്നും യുവതി പറയുന്നു. തങ്ങളുടെ പണമിടപാടുകള്‍ക്കും വിലക്കുണ്ടെന്ന് യുവതി വെളിപ്പെടുത്തുന്നു. ഇതോടെ ക്വട്ടേഷന്‍ തുകയുടെ കാര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തേണ്ടി വരുമെന്ന് ഉറപ്പാണ്. ഈ തുക എവിടെ നിന്നാണ് വന്നതെന്ന് അറിഞ്ഞിട്ടില്ലെങ്കില്‍ കേസില്‍ നിന്ന് യുവതിയും ഭര്‍ത്താവും അനായാസം രക്ഷപ്പെടുമെന്നും പോലീസ് കരുതുന്നുണ്ട്.

ഖത്തറിലെ യാത്രാവിലക്ക്

ഖത്തറിലെ യാത്രാവിലക്ക്

ഗള്‍ഫില്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ ഇവര്‍ കുറ്റക്കാരാണെന്ന് ഖത്തര്‍ കോടതിയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവതിക്കും ഭര്‍ത്താവിനും രാജ്യം വിട്ട് പുറത്ത് പോകുന്നതിന് കോടതി വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്വട്ടേഷന്‍ തുക എവിടെ നിന്നാണ് വന്നതെന്ന് പോലീസിനെ കുഴക്കുന്നു. ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഈ കേസ് കാരണം നടത്താന്‍ കഴിയില്ല. നൃത്താധ്യാപികയുടെ ഭര്‍ത്താവിന് ഖത്തറില്‍ അഞ്ച് ലക്ഷം റിയാലിന്റെ കടബാധ്യതയുമുണ്ട്. ഇവയെല്ലാം ചേര്‍ത്ത് വച്ച് നോക്കുമ്പോള്‍ അബ്ദുള്‍ സത്താര്‍ പണം നല്‍കി എന്നത് വിശ്വസനീയമല്ലെന്ന് പോലീസ് പറയുന്നു. യുവതിയെ ചോദ്യം ചെയ്യാന്‍ ഖത്തറിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തലുകള്‍ പുറത്തെത്തിയത്. ഇതോടെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാവും.

രാജേഷുമായി സംസാരിച്ചു

രാജേഷുമായി സംസാരിച്ചു

സംഭവം നടക്കുമ്പോള്‍ രാജേഷുമായി താന്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. അക്രമികള്‍ ഇയാളെ വെട്ടിക്കീറുമ്പോള്‍ രാജേഷിന്റെ അലറിക്കരയല്‍ താന്‍ കേട്ടെന്നും യുവതി പറയുന്നു. എന്നെ കൊല്ലരുതേ എന്ന് രാജേഷ് പലവട്ടം ഉറക്കെ വിളിച്ച് പറഞ്ഞതായി ഇവര്‍ പറയുന്നു. ഈ ദീനരോദനം ഫോണിലൂടെ കേട്ട് താന്‍ പരിഭ്രാന്തയായെന്നും എന്തുചെയ്യണമെന്നറിയാതെ നിന്ന് പോയെന്നും അവര്‍ പറഞ്ഞു. ഉടനെ തന്നെ കൂട്ടുകാരെ വിളിച്ച് പറഞ്ഞത് കൊണ്ടാണ് തനിക്ക് സമനില തിരിച്ച് കിട്ടയത്. പോലീസ് വിളിച്ച് പറയുന്നത് വരെ രാജേഷ് മരിച്ചെന്ന കാര്യം അറിയില്ലായിരുന്നെന്നും യുവതി പറയുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ അത്ര വിശ്വാസ യോഗ്യമല്ലെന്ന് പോലീസ് പറയുന്നു. യുവതി എന്തൊക്കെയോ മറച്ചു വെക്കുന്നതായി സംശയമുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ഇവരെ നേരിട്ട് ചോദ്യം ചെയ്താല്‍ മാത്രമേ സത്യം മനസിലാക്കാന്‍ സാധിക്കൂ.

മൂന്നാമന്റെ സാന്നിധ്യം

മൂന്നാമന്റെ സാന്നിധ്യം

രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തത് തന്റെ ഭര്‍ത്താവല്ലെന്ന് യുവതി പറയുന്നു. തങ്ങള്‍ക്കിടയില്‍ വന്ന മൂന്നാമനാണ് കൊല നടത്തിയതെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. ഈ മൂന്നാമന്‍ അലിഭായ് ആണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം രാജേഷുമായുള്ള ബന്ധത്തെ തുടര്‍ന്ന് സത്താറുമായുള്ള ദാമ്പത്യബന്ധം തകര്‍ന്നെന്ന് യുവതി പറയുന്നു. എന്നാല്‍ ഇവരുടെ സ്വത്തുക്കള്‍ ഭാഗം വെക്കാത്തതിനാല്‍ യുവതി സത്താറിനെ പിന്തുണയ്ക്കുന്നതാണെന്ന് പോലീസ് കരുതുന്നു. തമ്മില്‍ തെറ്റിയാല്‍ തനിക്ക് ഒന്നും ലഭിക്കില്ലെന്ന് ഇവര്‍ക്കറിയാം. മൂന്നുമാസത്തോളമായി ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. തങ്ങളെ ഇനി ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നാണ് ആലപ്പുഴയിലെ മാതാപിതാക്കളും പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് യുവതി സത്താറിനൊപ്പം നില്‍ക്കാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. രണ്ടു പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. അതുകൊണ്ട് സത്താറിനെ പിണക്കേണ്ടെന്നും ഇവര്‍ കരുതുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

സത്താറിനും വധഭീഷണി

സത്താറിനും വധഭീഷണി

സത്താറിനെ കൊല്ലാനും ഒരാള്‍ ക്വട്ടേഷന്‍ നല്‍കിയതായി യുവതി പറയുന്നു. അതിനായി അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൊല്ലാന്‍ വന്നവര്‍ രാജേഷിനെയും ബന്ധപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് സത്താറാണ് രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതതെന്ന് താന്‍ വിശ്വസിക്കാത്തതെന്ന് യുവതി പറയുന്നു. അതേസമയം മാധ്യമങ്ങള്‍ പറയുന്നതിന് അപ്പുറമുള്ള സൗഹൃദമാണ് താനും രാജേഷും തമ്മില്‍ ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. ഇത് ഭര്‍ത്താവിന് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. അതിനാല്‍ രാജേഷ് ജോലി ചെയ്തിരുന്ന സ്ഥലത്ത് സത്താര്‍ പരാതി നല്‍കിയിരുന്നു. ഇതോടെ രാജേഷിനെ സ്ഥാപനം പുറത്താക്കുകയും ചെയ്‌തെന്ന് യുവതി പറയുന്നു. അദ്ദേഹം കുടുംബത്തെ നോക്കി നടത്താന്‍ ബുദ്ധിമുട്ടുന്നതിനാലാണ് താന്‍ സാമ്പത്തികമായി സഹായിച്ച് കൊണ്ടിരുന്നത്. ഖത്തറിലുള്ള ജോലി നഷ്ടപ്പെട്ടതിനാല്‍ രാജേഷിന് പ്രതിസന്ധികളുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ പങ്കാളിയായ സനുവില്‍ നിന്ന് പോലീസ് രണ്ടുവാളുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് കൂടുതല്‍ തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

രാജേഷ് വധം കുഴഞ്ഞുമറിഞ്ഞു; നൃത്താധ്യാപികയുടെ ഭര്‍ത്താവ് 90 ലക്ഷം കടക്കാരന്‍!! പോലീസ് ഖത്തറിലേക്ക്രാജേഷ് വധം കുഴഞ്ഞുമറിഞ്ഞു; നൃത്താധ്യാപികയുടെ ഭര്‍ത്താവ് 90 ലക്ഷം കടക്കാരന്‍!! പോലീസ് ഖത്തറിലേക്ക്

ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു! രാജേഷിനെ എന്തിന് കൊല്ലണം.! വെളിപ്പെടുത്തലുമായി നൃത്താധ്യാപികഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു! രാജേഷിനെ എന്തിന് കൊല്ലണം.! വെളിപ്പെടുത്തലുമായി നൃത്താധ്യാപിക

മലപ്പുറത്ത് വന്‍ പോലീസ് പട; സര്‍വ്വെക്കിടെ വീണ്ടും സംഘര്‍ഷം, മതില്‍ചാടി ഉദ്യോഗസ്ഥര്‍!!മലപ്പുറത്ത് വന്‍ പോലീസ് പട; സര്‍വ്വെക്കിടെ വീണ്ടും സംഘര്‍ഷം, മതില്‍ചാടി ഉദ്യോഗസ്ഥര്‍!!

English summary
rj rajesh murder qatar lady talks about quotation money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X