ആര്‍ജെ രാജേഷിന്റെ കൊലപതാകം: ക്വട്ടേഷന്‍ സംഘം എത്തിയത് ഖത്തറില്‍ നിന്ന്
മുന്‍ റേഡിയോ ജോക്കിയും യുവഗായകനുമായ രാജേഷ് കുമാറിന്റെ കൊലപാതകം ഗള്‍ഫില്‍ നിന്നുള്ള ക്വട്ടേഷന്‍ ആണെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. രാജേഷിന് ബന്ധമുണ്ടെന്ന് കരുതുന്ന സ്ത്രീയുടെ ഭര്‍ത്താവായ ഖത്തര്‍ വ്യവസായില്‍ നിന്ന് ലഭിച്ച ക്വട്ടേഷന്‍ അനുസരിച്ചാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ രണ്ട് പേര് ഖത്തറില്‍ നിന്ന് എത്തിയതാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.
നേരത്തെ ദോഹയില്‍ റേഡിയോ ജോക്കി ആയിരുന്ന രാജേഷ് കുമാര്‍ പിന്നീട് നാട്ടില്‍ തിരിച്ചെത്തി ഗായകനും അവതാരകനുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടയ്ക്കലില്‍ ഗാനമേള കഴിഞ്ഞ് തിരിച്ച് മടവൂര്‍ ജങ്ഷനില്‍ ഉള്ള സ്വന്തം സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് രാജേഷ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പുലര്‍ച്ചെ ഒന്നരമണിക്കായിരുന്നു കൊലപാതകം. രാജേഷിന് ബന്ധം ഉണ്ടെന്ന് പറയുന്ന ദോഹയിലുള്ള സ്ത്രീയുമായി ഫോണില്‍ സംസാരിക്കവെയാണ് രാജേഷ് ആക്രമിക്കപ്പെട്ടത്.ഇവരെ ബന്ധപ്പെട്ടത് വഴിയാണ് പോലീസ് കേസിന്റെ ചുരുളഴിച്ചത്.

ഖത്തറില്‍ നിന്നെത്തിയത് രണ്ട് പേര്
ചുവന്ന സ്വിഫ്റ്റ് കാറില്‍ എത്തിയ നാല്‍വര്‍ സംഘമാണ് കൊലനടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിനോട് വെളുപ്പെടുത്തിയത്. രാജേഷിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുട്ടനും ഇത് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാന്‍ കുട്ടനും കഴിഞ്ഞിട്ടില്ല. ഇതിനിടെ ക്വട്ടേഷന്‍ നടത്തിയ സംഘത്തിലെ രണ്ട് പേര് ഖത്തറില്‍ നിന്നാണ് എത്തിയതെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നു. കൊല നടത്തിയതിന് ഒരാഴ്ച മുമ്പാണ് ഇരുവരും നാട്ടില്‍ എത്തിയത്. പ്രതികളായ ഇവര്‍ വീണ്ടും ഖത്തറിലേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാല്‍ പ്രതികളായ മൂന്ന് പേരുടേയും പേരില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഖത്തറിലേക്ക് പോകാന്‍ വിസ ആവിശ്യമില്ലെന്നതിവാല് മൂന്ന് പേരുടേയും പാസ്പോര്‍ട്ട് സഹിതമുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.

തീവ്ര ഗ്രൂപ്പിനും പങ്കെന്ന്
രാജേഷിന്റെ അടുപ്പക്കാരിയായ വീട്ടമ്മയുടെ ഭര്‍ത്താവാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ പോലീസ് ഉറപ്പിച്ചിട്ടുണ്ട്. കൊലയ്ക്ക് ശേഷം ആലപ്പുഴ സ്വദേശിയും നൃത്താധ്യാപികയുമായ ഇവരെ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.അതേസമയം കേസില്‍ മത തീവ്ര ഗ്രൂപ്പുകള്‍ക്ക് എന്തെങ്കിപം ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടമ്മയും ഖത്തര്‍ വ്യവസായിയാ ഭര്‍ത്താവിന്റേയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്തര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ വിവാഹ ശേഷം യുവതി മതം മാറി. എന്നാല്‍ ഇതിനിടയിലാണ് ഇവരുടെ ജീവിതത്തിലേക്ക് രാജേഷ് കടന്ന് വന്നത്. ഇത് ഇവരുടെ വിവാഹ ജീവിതം തകരാന്‍ കാരണമായി. വിവാഹ മോചനം നേടിയില്ലേങ്കിലും ഇരുവരും വ്യത്യസ്ത ഇടങ്ങളില്‍ താമസം തുടങ്ങിയ എന്നാല്‍ ബന്ധം തകര്‍ന്നതിന് പിന്നാലെ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ ഖത്തറിലെ ബിസിനസും കൂടി തകര്‍ന്നതോടെ രാജേഷിനോടുള്ള പക ഇയാള്‍ക്ക് കൂടി. തുടര്‍ന്ന് രാജേഷിനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ കൊന്ന് കളയാന്‍ തിരുമാനിച്ചു എന്നാണ് പോലീസ് ഭാഷ്യം.

രണ്ട് ഗ്രൂപ്പില്‍ പെട്ടവര്‍
തീവ്ര സ്വഭാവമുള്ള രണ്ട് ഗ്രൂപ്പില്‍പ്പെട്ടവരാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസ് കണക്കാക്കുന്നത്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം രാജേഷിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മറ്റാരോ ഫോട്ടോകളും മറ്റും ഷെയര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ഇത് പോലീസ് അന്വേഷിച്ച് വരികയാണ്. സൈബര്‍ സെല്ലിന്റെ സഹയാത്തോടെ രാജേഷിന്റെ ഫോണിലെ വിവരങ്ങള്‍ എടുക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ലോക്ക് ഉള്ളതിനാല്‍ ഇതുവരെ ഫോണ്‍ തുറക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതും വിവരങ്ങള്‍ കണ്ടെത്താന്‍ പോലീസിനെ കുഴക്കുന്നുണ്ട്. ഖത്തര്‍ വ്യവസായിയേയും വീട്ടമ്മയേയും നാട്ടില്‍ എത്തിക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നതും അന്വേഷണത്തെ കുഴയ്ക്കുന്നുണ്ട്. ഇരുവര്‍ക്കും വിദേശത്ത് ചെക്ക് കേസ് ഉള്ളതിനാലാണ് ഇവരെ നാട്ടിലെത്തിക്കാന്‍ കഴിയാത്തതെന്നാണ് പോലീസിന്റെ മറുപടി. ഇവര്‍ക്കായി പോലീസ് ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications