Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേഷ് കൊലക്കേസ്; നിര്‍ണായക അറസ്റ്റുകള്‍ ഉടന്‍, പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചതായി സൂചന...

ഇടുക്കി: രാജേഷ് കൊലക്കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായെക്കാംമെന്ന് സൂചന. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇടുക്കിയില്‍ നിന്ന് പിടകൂടിയ പ്രതികളെ തിരുവന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.അതേ സമയം വരും ദിവസങ്ങളില്‍ കേസില്‍ നിര്‍ണ്ണായകമായ മറ്റ് അറസ്റ്റുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡാനിസ് , സന്ദീപ്, എബി, ഹരി എന്നിവരെ പോലീസ് ചോദ്യം ചെയ്യ്തുവരികയാണ്. ഇടുക്കി മാങ്കളുത്തിനു സമീപം ആനക്കുളത്തു നിന്നാണ് ഇവരെ പോലീസ് പിടിക്കൂടിയത്. ആനക്കുളത്ത് ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇവര്‍ പോലീസ് പിടിയിലായത്.

RJ Rajesh

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കൊല്ലം സ്വദേശിയായ സാനുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡാനിസ്, സന്ദീപ്, എബി, ഹരി എന്നിവരെക്കൂടി പിടിക്കൂടിയത്. രാജേഷിന്റെ വനിതാ സുഹൃത്തിന്റെ ഭര്‍ത്താവിന്റെ ക്വട്ടേഷനാണ് കൊലയില്‍ കലാശിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.കഴിഞ്ഞ മാര്‍ച്ച് 27നാണ് ചുവന്ന കാറിലെത്തിയ സംഘം രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തെ സഹായിച്ച യുവാവിനെ കഴിഞ്ഞ ദിവസംഅറസ്റ്റ് ചെയ്തു. കൊല്ലം ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോർട്ടിൽ യാസിൻ (23) ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതികളായ അലിഭായ് എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫ്, അപ്പുണ്ണി എന്നിവർ ഉപയോഗിച്ചിരുന്ന റെൻഡ് എ കാർ ബംഗളുരുവിൽ നിന്ന് അടൂരിലെത്തിച്ചത് യാസിനാണ്.

കൊലയ്ക്ക് ശേഷം മടവൂരിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടതും ഈ കാറിലാണ്. കൊലപാതകം ആസൂത്രണം ചെയ്തെന്ന് സംശയിക്കുന്ന അലിഭായി വിദേശത്തേക്ക് കടന്നതായാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെക്കൂടി കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെക്കൂടി കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

കൊല്ലം, കായംകുളം ഭാഗങ്ങളിലുള്ള ഇവർ കൊലപാതകത്തിൽ അടുത്ത് ബന്ധമുള്ളവരാണ്. ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരും. വിദേശത്തേക്ക് കടന്ന അലിഭായിയെയും കൊലയ്ക്ക് നിർദ്ദേശം നൽകിയെന്ന് സംശയിക്കുന്ന ഖത്തർ വ്യവസായി സത്താറിനെയും നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്. കൊലപാതകത്തിൽ നേരിട്ട് ബന്ധമില്ലാത്ത യാസിന്റെ അടുത്താണ് മുഖ്യപ്രതികൾ ആദ്യമെത്തിയത്. ഇവിടെ വച്ച് കാര്യങ്ങൾ തീരുമാനിച്ച ശേഷമാണ് പ്രതികൾ ഇപ്പോൾ കസ്റ്റഡിയിലുള്ള സനുവിന്റെ വീട്ടിൽ താമസിച്ച് കൊല നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+