കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘികളേ സുഡാപ്പികളേ.. ഒളിച്ചോടിയിട്ടില്ല, നട്ടെല്ല് വാഴപ്പിണ്ടിയുമല്ല.. കലക്കൻ മറുപടിയുമായി സൂരജ്

Google Oneindia Malayalam News

Recommended Video

cmsvideo
RJ സൂരജ് പേടിച്ചോടിയിട്ടില്ല | Oneindia Malayalam

കോഴിക്കോട്: മലപ്പുറത്ത് ഫ്‌ളാഷ് മോബ് കളിച്ച മുസ്ലീം പെണ്‍കുട്ടികളെ അധിക്ഷേപിച്ചവരെ വിമര്‍ശിച്ചതിന്റെ പേരിലാണ് ആര്‍ജെ സൂരജിന് സംഘടിത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. സൂരജിനെതിരായ ക്യാംപെയ്ന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ വരെ തേടിയെത്തിയപ്പോള്‍, അദ്ദേഹത്തിന് മാപ്പ് പറയേണ്ടതായും വന്നു. ഇതോടെ നട്ടെല്ല് വാഴപ്പിണ്ടിയായ കമ്മി എന്ന തരത്തില്‍ സംഘികള്‍ ആഘോഷം തുടങ്ങി. സുഡാപ്പികളാകട്ടെ മതത്തെ തൊട്ട് കളിച്ച സൂരജിനെക്കൊണ്ട് മാപ്പ് പറയിച്ചു എന്ന് അഹന്ത പറഞ്ഞു നടന്നു. എന്നാല്‍ സംഘികള്‍ക്കും സുഡാപ്പികള്‍ക്കും സന്തോഷിക്കാന്‍ വകുപ്പൊന്നുമില്ല. ആര്‍ജെ സൂരജ് പേടിച്ച് ഓടിയിട്ടില്ല. പറയാനുള്ളതെല്ലാം പറയുന്ന പുതിയ വീഡിയോ പുറത്ത് വന്നിട്ടുമുണ്ട്.

നടിമാരുടെ അളിഞ്ഞ ജീവിതം.. സ്വർണ്ണക്കടത്തും വേശ്യാലയവും നടത്തി സദാചാരം പറയുന്നു! വിവാദ പരാമർശംനടിമാരുടെ അളിഞ്ഞ ജീവിതം.. സ്വർണ്ണക്കടത്തും വേശ്യാലയവും നടത്തി സദാചാരം പറയുന്നു! വിവാദ പരാമർശം

സൈബർ ആക്രമണം

സൈബർ ആക്രമണം

വിവാദമായ വീഡിയോയില്‍ മതപ്രഭാഷണങ്ങളെ അനുകരിച്ചു എന്നതാണ് സൂരജിനെതിരെ മതഭ്രാന്തന്മാര്‍ അങ്കക്കലി പൂണ്ടതിന് പിന്നിലെ കാരണം. സൂരജിനെ വ്യക്തിപരമായി അധിക്ഷേപിച്ചും സൂരജ് ജോലി നോക്കുന്ന റേഡിയോ സ്ഥാപനത്തെ ഡീഗ്രേഡ് ചെയ്തും അവര്‍ ഹസിഷ്ണുതയുടെ അങ്ങേയറ്റം വരെ ചെന്നു. ഇതോടെ സൂരജ് മാപ്പ് പറഞ്ഞ് കൊണ്ട് രംഗത്ത് വന്നു. പിന്നാലെ സൂരജിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വന്നു.

24 മണിക്കൂറിൽ സംഭവിച്ചത്

24 മണിക്കൂറിൽ സംഭവിച്ചത്

ഐ ഹേറ്റ് സൂരജ് ക്യാംപെയ്‌നില്‍ നിന്നും ഐ സപ്പോര്‍ട്ട് സൂരജ് ക്യാംപെയ്‌നിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞത് 24 മണിക്കൂറിനുള്ളിലായിരുന്നു. ഈ 24 മണിക്കൂറില്‍ എന്താണ് സംഭവിച്ചതെന്നാണ് ആര്‍ജെ സൂരജ് പുതിയ വീഡിയോയില്‍ പറയുന്നത്. ഇനി എനിക്ക് സംസാരിക്കാമല്ലോ എന്ന മുഖവുരയോടെയാണ് സൂരജ് എഫ്ബിയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂരജിന്റെ വാക്കുകളിലേക്ക്.

ഇപ്പോൾ മതേതരനായി

ഇപ്പോൾ മതേതരനായി

24 മണിക്കൂറുകള്‍ക്ക് മുന്‍പ് ഞാനൊരു ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ വന്ന ഭീകരനായിരുന്നു. 24 മണിക്കൂറിന് ശേഷം ഞാനൊരു മതേതരനാണ്. 24 മണിക്കൂറുകള്‍ക്ക് മുന്‍പ് എന്റെ ഇന്‍ബോക്‌സിലേക്ക് വന്ന മെസ്സേജുകള്‍ ഐ ഹേറ്റ് സൂരജ് എന്നായിരുന്നു. 24 മണിക്കൂറുകള്‍ക്ക് ശേഷം അത് ഐ സപ്പോര്‍ട്ട് സൂരജ് എന്നും തിരികെ ജോലിക്ക് കയറണം എന്നുമായി മാറി.എന്താണ് ഈ 24 മണിക്കൂറിനുള്ളില്‍ സംഭവിച്ചത്.

തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം

തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം

മലപ്പുറത്തെ ഫ്‌ളാഷ് മോബ് കളിച്ച പെണ്‍കുട്ടികളെ അശ്ലീലം പറഞ്ഞ് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അവരെ പുശ്ചിച്ച് കൊണ്ടും അവര്‍ക്കെതിരായ രോഷം രേഖപ്പെടുത്തിക്കൊണ്ടും ഞാനൊരു വീഡിയോ അപ്ലോഡ് ചെയ്തു. അത് ഒരുപാട് തലങ്ങളില്‍ ചര്‍ച്ചയായി. മതത്തെ അധിക്ഷേപിച്ചു എന്ന തരത്തിലൊക്കെ മാറി.അതിന് മറുപടികളുണ്ടായി. അത് ഒരുപാട് പേരില്‍ തെറ്റിദ്ധാരണകളുണ്ടാക്കി. എനിക്കെതിരെ ശക്തമായുള്ള ക്യാംപെയ്‌നുണ്ടായി.

മാപ്പ് പറഞ്ഞ് പ്രശ്നപരിഹാരം

മാപ്പ് പറഞ്ഞ് പ്രശ്നപരിഹാരം

250 പേരുള്ള രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നടത്തിയ ക്യാംപെയ്ന്‍ ഒരു സമൂഹത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ആ സമൂഹം മുഴുവന്‍ എനിക്കെതിരെ തിരിഞ്ഞു. ജോലി ചെയ്യുന്ന റേഡിയോ സ്‌റ്റേഷന്റെ റേറ്റിംഗ് തന്നെ ഇടിച്ച് താഴ്ത്തി. മുസ്ലീം രാജ്യത്തെ നിയമത്തിന് എതിരായി സംസാരിച്ചുവെന്ന് പരാതികള്‍ പോയി.ഒരു മാസം മുന്‍പ് തുടങ്ങിയ ആ സ്ഥാപനം പൂട്ടുമെന്നും 15ഓളം ചെറുപ്പക്കാരുടെ ജോലി പോകുമെന്നുമുള്ള സ്ഥിതിയുണ്ടായി. അതോടെ മാപ്പ് പറഞ്ഞ് ഞാന്‍ പ്രശ്‌നം പരിഹരിച്ചു.

മതം പഠിച്ചിട്ട് വരാൻ

മതം പഠിച്ചിട്ട് വരാൻ

ഇപ്പോഴും മലപ്പുറത്തെ വിഷയത്തിലെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. താന്‍ മാപ്പ് പറഞ്ഞതില്‍ വിഷമിക്കുന്നവര്‍ തനിക്കെതിരെ ക്യാംപെയ്ന്‍ നടന്നപ്പോള്‍ എവിടെയായിരുന്നു. ചില തീവ്രഹിന്ദുക്കള്‍ നാണമില്ലേ എന്ന് ചോദിച്ച് രംഗത്ത് വരുന്നുണ്ട്. അത് എന്നോടുള്ള സ്‌നേഹം കൊണ്ടല്ല. നേരത്തെ അവരെ വിമര്‍ശിച്ചതിലുള്ള ദേഷ്യം തീര്‍ക്കുകയാണ്. വിമര്‍ശിക്കുമ്പോള്‍ മതം പഠിച്ചിട്ട് വാ എന്നാണ് ചിലര്‍ പറയുന്നത്.

മതം പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ല

മതം പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ല

ഞാനേതായാലും മതം പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു മതത്തിലും താല്‍പര്യവുമില്ല. മതം പഠിച്ചെന്ന് പറയുന്നവര്‍ വിളിക്കുന്നത് പരനാറി എന്നൊക്കെയാണ്. ഇത് ഇസ്ലാം മതത്തില്‍ മാത്രമല്ല, ഹിന്ദുമതത്തിലും മറ്റ് മതത്തിലുമുണ്ട്. ഏല്ലാ മതത്തിലും രണ്ട് ശതമാനം അടിയുറച്ച വിശ്വാസികളുണ്ട്. അവര്‍ ഇത്തരം കാര്യത്തിന് പോവില്ല. മതമെന്ന ലഹരിയാണോ വിശ്വാസമാണോ ജീവിതരീതിയാണോ വേണ്ടതെന്ന് ഓരോ വ്യക്തിയും തീരുമാനിക്കണം.

എന്തിനാണ് ഈ അസഹിഷ്ണുത

എന്തിനാണ് ഈ അസഹിഷ്ണുത

ഇസ്ലാം മതം സമാധാനത്തിന്റെയും ക്ഷമയുടേയും മതമാണെന്നാണ് പറയുന്നത്. വേശ്യാ സ്ത്രീ പട്ടിക്ക് വെള്ളം കൊടുക്കുന്നത് കണ്ട് അവരുടെ പാപം ദൈവം പൊറുത്തുവെന്നാണ് കഥ. ആ മതത്തിന്റെ ആള്‍ക്കാരാണോ മൂന്ന് പെണ്‍കുട്ടികളുടെ ഡാന്‍സിന്റെ പേരില്‍ ഇത്രയധികം കോലാഹലമുണ്ടാക്കുന്നത്. എല്ലാ മതത്തിലും രണ്ട് ശതമാനം തീവ്രവാദികളുമുണ്ട്. ലോകം മുഴുവന്‍ ഒരു മതംമാക്കിയാല്‍ എല്ലാവര്‍ക്കും ഭക്ഷണവും മെച്ചപ്പെട്ട ജീവിതവും ലഭിക്കുമെന്ന് കരുതുന്നുണ്ടോ. എന്ത് നേട്ടത്തിന് വേണ്ടിയാണ് ഈ അസഹിഷ്ണുത.

ചിലർ തെറ്റിദ്ധാരണയുണ്ടാക്കി

ചിലർ തെറ്റിദ്ധാരണയുണ്ടാക്കി

രണ്ട് ശതമാനം വരുന്ന വിശ്വാസികളെക്കൂടി കരിവാരിത്തേച്ച് കൊണ്ടാണ് ബാക്കിയുള്ളവര്‍ ഇങ്ങനെയൊക്കെ കാണിച്ചത്. ഒരു സമുദായത്തെ മൊത്തം മോശം പറയിച്ചത്. ഇംഗ്ലീഷ് മാധ്യമങ്ങള്‍ പോലുമിത് വാര്‍ത്തയാക്കി. തനിക്ക് ലഭിച്ചത് അത്രയധികം കോളുകളാണ്. വാളുമായി നില്‍ക്കുന്നവര്‍ക്കിടയിലേക്കാണ് വെട്ടിക്കൊള്ളൂ എന്ന് പറഞ്ഞ് ഇറങ്ങിച്ചെന്നത്. തെറ്റിദ്ധരിക്കപ്പെട്ടവരാണ് അത്തരമൊരു അവസരമുണ്ടാക്കിയത്.

ജോലി നശിപ്പിച്ചിട്ടില്ല

ജോലി നശിപ്പിച്ചിട്ടില്ല

24 മണിക്കൂറിന് ശേഷം വിശ്വാസികളായിട്ടുള്ളവര്‍ ക്ലിയറായിട്ടുള്ള ഒരു പിക്ചര്‍ കൊടുത്തു. അതോടെ ബാക്കി 96 ശതമാനവും തെറ്റ് തിരുത്തി പിന്തുണയുമായി വന്നു. ഇത്രയേ ഉള്ളൂ കാര്യം. ഇത്തരം വിഷയങ്ങളില്‍ ആ മതത്തിന് ഉള്ളില്‍ നിന്നുകൊണ്ട് തന്നെ വിവരമുള്ളവര്‍ പറഞ്ഞ് കൊടുക്കണം. ആ തിരുത്തല്‍ വലിയ തിരുത്തലായിരിക്കും. തീവ്രചിന്താഗതിക്കാരാണ് മതത്തെ നശിപ്പിക്കുന്നത്. ജോലി നശിപ്പിച്ചു എന്നുള്ള പ്രചാരണം വെറുതേയാണ്.

നട്ടെല്ല് വാഴപ്പിണ്ടിയല്ല

നട്ടെല്ല് വാഴപ്പിണ്ടിയല്ല

റേഡിയോയിലെ ജോലിയും സ്‌റ്റേജ് ആങ്കറിംഗും പാഷന്‍ മാത്രമാണ്. വൈകുന്നേരത്തെ ദോഹ ജംഗ്ഷന്‍ എന്ന പരിപാടി മാത്രമാണ് ചെയ്യുന്നത്. അതിനിടെയാണ് തനിക്കും റേഡിയോയ്ക്കും എതിരെ ക്യാംപെയ്ന്‍ നടക്കുന്നത്. എന്നെ വേണ്ടെങ്കില്‍ എനിക്കും വേണ്ട എന്ന് തോന്നി സ്വയം മാറി നിന്നതാണ്. ഞാന്‍ തിരിച്ച് പോകും. വാഴപ്പിണ്ടി നട്ടെല്ലാണ് എന്ന് പറയുന്ന പരിഹാസമൊക്കെ കണ്ടു. പറയുന്നവര്‍ ഈ ഒരു വിഷയത്തിലൂടെ കടന്ന് പോയാല്‍ മതി. നിസ്സാരമാണെന്ന് മനസ്സിലാകും.

അങ്ങെനെ തകരുന്ന ആളല്ല

അങ്ങെനെ തകരുന്ന ആളല്ല

മതത്തിലെ തീവ്രചിന്താഗതിക്കാരെ കണ്ടാണ് മതവിശ്വാസം ഇല്ലാതായത്. എല്ലാവരേയും മനുഷ്യനായി കാണുക എന്നതേ ഉള്ളൂ. ഞാന്‍ തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന ആളല്ല. അങ്ങെനെ തകരുന്ന ആളല്ല ഞാന്‍. ഞാന്‍ കാരണം സ്ഥാപനം ബുദ്ധിമുട്ടുന്നുവെങ്കില്‍ അത് പരിഹരിക്കണം എന്ന് പറഞ്ഞത് അച്ഛനാണ്. അതാണ് അത്തരമൊരു വീഡിയോ പുറത്തിറക്കിയത്. മതത്തെ വക്രീകരിക്കുന്നത് അതിനുള്ളിലുള്ളവര്‍ തന്നെയാണ്. അത് മനസ്സിലാക്കുന്നതും തിരുത്തുന്നതും നന്നായിരിക്കും.

പുതിയ വീഡിയോ

ആർജെ സൂരജിന്റെ ഫേസ്ബുക്ക് വീഡിയോ

English summary
RJ Sooraj is back with new video as a reply to criticism against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X