പാർവ്വതിയുടെ OMVK പോസ്റ്റിന് ആർജെയുടെ കിടിലൻ മറുപടി; നടിയും കൂട്ടാളികളും അറിയാൻ... വൈറലായി പോസ്റ്റ്!
Recommended Video

തിരുവനന്തപുരം: നടി പാർവ്വതിക്കെതിരെയുള്ള പൊങ്കാലയ്ക്ക് അറുതിയില്ല. സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ പോസ്റ്റ് ഇട്ടതിനു ശേഷം നടിക്കെതിരെയുള്ള ആക്ഷേപങ്ങൾ കൂടി വരികയാണ്. പാർവ്വതിയുടെ OMKV പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ആർജെ വൈശാഖ് രംഗത്തെത്തി. വൈശാങ്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വേറലാണ്. ഈ കസബ വിഷയം കത്തി പടരുമ്പോൾ മുതൽ പറയണം എന്ന് കരുതിയ ഒന്നാണ് ഇത് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു സ്ത്രീയെ എങ്ങനെ വർണിക്കാം (How do you define a woman ? - അതായിരുന്നു ചോദ്യം . അവരുടെ തന്നെ ഒരു സൂപ്പര്ഹിറ്റ് സിനിമയിൽ എങ്ങനെ ആകണം പെണ്ണ് എന്നൊരു ഡയലോഗ് ഉണ്ട് അതിനെ quote ചെയ്ത് കൊണ്ടായിരുന്നു ചോദ്യം) എന്നൊരു ചോദ്യത്തിന് ba ba ba ba അടിച്ച ഒരു OMKV ടീം നടിയെ എനിക്കറിയാം... സ്ത്രീകൾക്ക് കൊടുക്കുന്ന ഉപദേശം എന്ത് എന്നൊരു ചോദ്യത്തിന് ഒന്നും പറയാൻ വാക്കുകൾ ഇല്ലാതെ വെറുതേ ചിരിച്ചു കാണിച്ച ആ നടി സദസ്സിലുള്ള ഒരാളുടെ ചോദ്യത്തിന് ദാർഷ്ട്യത്തോടെ NO എന്നൊരു മറുപടി മാത്രം പറഞ്ഞ നിമിഷം ഞാൻ മറക്കില്ല (ഞാനും എന്റെ colleague ദീപയും ആയിരുന്നു ആ നടി ഉൾപ്പെട്ട ഒരു പരുപാടി അവതരിപ്പിച്ചത്. അതും ഒരു ലോകോത്തര വേദിയിൽ) പറയുമ്പോൾ അവരൊക്കെ ആണ് സ്ത്രീകളുടെ വക്താക്കൾ!! എന്ന് പരിഹസിച്ചാണ് പോസ്റ്റ്.

നിലപാടുള്ള സ്ത്രീകൾ വേറെയുമുണ്ട്
നടിയോടും കൂട്ടാളികളോടും ചിലത് പറയാനുണ്ടെന്നും ആർജെ വൈശാഖ് പറയുന്നു. തുടർന്ന് പറയാനുള്ളതെല്ലാം പോയിന്റ് ഇട്ടുകൊണ്ട് അദ്ദേഹം വിശദീകരിക്കുന്നുമുണ്ട്. ഈ ലോകത്തു ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീകൾ നിങ്ങൾ സിനിമാക്കാർ മാത്രമല്ലെന്നാണ് ഒന്നാമത്തെ പോയിന്റായി വൈശാഖ് എഴുതിയിരിക്കുന്നത്. ജോലി സ്ഥലങ്ങളിൽ വ്യകതമായ നിലപാടുകൾ ഉയർത്തി മാന്യമായി ജോലി ചെയ്യുന്ന സ്ത്രീകൾ ഒരുപാടുണ്ടെന്നും ആർജെ വൈശാഖ് പറയുന്നു.

പെമ്പിളൈ ഒരുമൈ സമരം
നിങ്ങളെക്കാൾ വളരെ അധികം ആധികാരികതയോടെ സ്ത്രീകളുടെ അവകാശം നേടിയെടുത്ത പെമ്പള ഒരുമൈ എന്നൊരു സംഘടനയുടെ വരവ് കണ്ടവരാണ് ഞങ്ങളെന്നും അദ്ദേഹം പറയുന്നു. കേരളം കണ്ട സ്ത്രീകൾ നടത്തിയ ഏറ്റവും വലിയ സമരമായിരുന്നു മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരം.

പ്രവർത്തിച്ച് കൈയ്യടി നേടണം
50 മത്തെ വയസ്സിലും കഷ്ടപ്പെട്ട് ബസ്സിലും ഓട്ടോയിലും മറ്റും കയറി ജോലിക്ക് പോകുന്ന, ജോലി കഴിഞ്ഞു തനിയെ തിരിച്ചു വരുന്ന, സ്വന്തമായി വാഹനം ഓടിക്കാത്ത , ഡ്രൈവർ ഇല്ലാത്ത , സെക്രട്ടറി ഇല്ലാത്ത , മേക്കപ്പ് ആർട്ടിസ്റ്റ് ഇല്ലാത്ത, എസി റൂം സ്റ്റേ ഇല്ലാത്ത പല സ്ത്രീകളും ഉണ്ട്. അവര് നിങ്ങളെ പോലെ വെറുതേ പ്രസംഗിച്ച് കയ്യടി നേടുകയല്ല പക്ഷെ ഒറ്റക്ക് പ്രവർത്തിച്ച് കയ്യടി നേടുകയാണെന്നും ആർജെ വൈശാഖ് പറയുന്നു.

ഞങ്ങളാരും മണ്ടന്മാരല്ല
ഒരു കോട്ടൺ സാരി അല്ലെങ്കിൽ പ്രിന്റഡ് ലൂസ് കുർത്ത , വലിയ മാല , അഴിച്ചിട്ട മുടി , വലിയ കണ്ണട ഇതൊക്കെ ഉണ്ടെങ്കിൽ സ്ത്രീപക്ഷം ആയിട്ട് സംസാരിക്കാൻ ലൈസൻസ് ആയി എന്നുണ്ടെങ്കിൽ പറയാൻ ഒന്ന് മാത്രം നിങ്ങൾ റെപ്രസെന്റ് ചെയ്യുന്നത് വളരെ ചെറിയൊരു ശതമാനം സ്ത്രീകളെ മാത്രമാണ്. ഒരു നടൻ അല്ലെങ്കിൽ നടി സിനിമയിൽ പറയുന്നതും ചെയ്യുന്നതും കേട്ട് തുള്ളാൻ ഞങ്ങൾ ആരും മണ്ടന്മാരല്ലെന്നും ആർജെ പറയുന്നു.

നിങ്ങളുടെ പ്രശ്നമാണ് വലുതെന്ന് ചിന്തിക്കുന്നുണ്ടോ?
ഇനി നിങ്ങളുടെ പ്രശ്നം ആണ് ഏറ്റവും വലുത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഇവിടെ ഏതെങ്കിലും വിദേശ രാജ്യത്തു ജോലി ചെയ്യുന്ന ഒരു സ്ത്രീയോട് ചോദിച്ചാൽ മതി അവര് പറഞ്ഞു തരും അവരുടെ ജീവിതം. അങ്ങനെ ആരെയും അറിയില്ലെങ്കിൽ ഞാൻ കാണിച്ചു തരാം ഷാഹിദ ഉമ്മയെ പോലെ നൂറു കണക്കിന് സ്ത്രീകളെയെന്നും ആർജെ വൈശാഖ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.
ഓട് മലരുകളെ കണ്ടം വഴി
നിങ്ങളുടെ കൂടെ കുറച്ചു സ്ത്രീ മാധ്യമ പ്രവർത്തകരും കൂടെ ചേർന്ന് ഈ വിഷയം ഇത്രയധികം വലുതാക്കിയതിനു പറയാൻ ഒന്ന് മാത്രം ഓട് മലരുകളെ കണ്ടം വഴി. ഇനി ഇതിന്റെ പേരിൽ എന്നെ സ്ത്രീ വിരുദ്ധൻ ആക്കണ്ട പക്ഷെ ഒരുകാര്യം എനിക്ക് വിരുദ്ധത ഉണ്ട് ഈ so called high class feminist കളുടെ നിലപാടുകളോട് എന്ന് പറഞ്ഞതുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications