കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്; വാദങ്ങള്‍ പൊളിയുന്നു

Google Oneindia Malayalam News

തൃശൂര്‍: കേരള ലളിത കലാ അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചുവെന്ന വിവാദത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചാലക്കുടിയിലെ കലാഗൃഹത്തില്‍ വെച്ച് ഉറക്ക ഗുളികള്‍ കഴിച്ചായിരുന്നു ത്മഹത്യ രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ കൂടിയായ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു. രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടയാണ് കെപിഎസിയുടെ വാദങ്ങള്‍ പൊളിയുന്നത്.

Recommended Video

cmsvideo
രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
അവസരം നിഷേധിക്കുന്നു

അവസരം നിഷേധിക്കുന്നു

ആത്മഹത്യക്ക് ശ്രമിച്ച രാമകൃഷ്ണന്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി. മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി സ്വന്തമാക്കിട്ടുള്ള രാമകൃഷ്ണന് ജാതിവിവേചനം കാരണം നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ പരിപാടിക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടില്ലായെന്നാണ് അക്കാദമിയുടെ വാദം.

ഫോണ്‍ സംഭാഷണം

ഫോണ്‍ സംഭാഷണം

എന്നാല്‍ നൃത്തം അവതരിപ്പിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാന്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ രാമകൃഷ്ണനോട് പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. ഇതിന് പുറമേ അക്കാദമി സെക്രട്ടറിയുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളുവെന്ന് കെപിഎസ്‌സിയും രാമകൃഷണനോട് പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്.

കെപിഎസി ലളിത

കെപിഎസി ലളിത

അതേസമയം കഴിഞ്ഞ ദിവസം കെപിഎസി ലൡതയുടെ നിലപാട് ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു. നൃത്തം അവതരിപ്പിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാന്‍ താന്‍ രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും അക്കാദമി സെക്രട്ടറിയുമായി സംസാരിച്ചുവെന്ന് പറയുന്നത് ദുരുദേശപരവുമാണെന്നായിരുന്നു കെപിഎസി ലളിത കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ കെപിഎസി ലളിതയും രാമകൃഷ്ണനും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ആത്മഹത്യ

ആത്മഹത്യ

താന്‍ രാമകൃഷ്ണന് വേണ്ടി അക്കാദമി സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളുവെന്നും കെപിഎസി പറയുന്നത് സംഭാഷണത്തിനിടയില്‍ വ്യക്തമാണ്. ജാതി വിവേചനമില്ലാത്തൊരു കലാലോകമുണ്ടാവട്ടെയെന്ന് പറഞ്ഞാണ് രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. അദ്ദേഹം ഇപ്പോള്‍ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദളിതരുടെ ഉന്നമനമാണ്

ദളിതരുടെ ഉന്നമനമാണ്

രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത് ഞെട്ടലോടെയാണ് കേട്ടതെന്നും മോഹിനിയാട്ട കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതില്‍ അദ്ദേഹം ഏറെ ദുഃഖിതനായിരുന്നുവെന്നും വിനയന്‍ പ്രതികരിച്ചു. ദളിതരുടെ ഉന്നമനമാണ് നയമെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്നവരാണ് ഇത് ചെയ്തതെന്നും വിനയന്‍ പറഞ്ഞു.

പ്രിയങ്കയുടെ കുർത്തിയിൽ കുത്തിപിടിച്ച് പോലീസിന്റെ കൈയ്യേറ്റം;'യുപിയിൽ വനിതാ പോലീസില്ലേ?',പ്രതിഷേധംപ്രിയങ്കയുടെ കുർത്തിയിൽ കുത്തിപിടിച്ച് പോലീസിന്റെ കൈയ്യേറ്റം;'യുപിയിൽ വനിതാ പോലീസില്ലേ?',പ്രതിഷേധം

കോണ്‍ഗ്രസ് വീണ്ടും ഉണരുന്നു; കാലിനടിയിലെ മണ്ണ് നഷ്ടമായി ബിജെപി, യോഗി തീരുമാനം മാറ്റാന്‍ കാരണം?കോണ്‍ഗ്രസ് വീണ്ടും ഉണരുന്നു; കാലിനടിയിലെ മണ്ണ് നഷ്ടമായി ബിജെപി, യോഗി തീരുമാനം മാറ്റാന്‍ കാരണം?

'സംഗീതനാടക അക്കാദമി ഇത്രമേല്‍ വേദനിപ്പിക്കണമായിരുന്നോ, രാമകൃഷ്ണന്‍ ഏറെ ദുഖിതനായിരുന്നു' : വിനയൻ'സംഗീതനാടക അക്കാദമി ഇത്രമേല്‍ വേദനിപ്പിക്കണമായിരുന്നോ, രാമകൃഷ്ണന്‍ ഏറെ ദുഖിതനായിരുന്നു' : വിനയൻ

English summary
rlv ramakrishnan lalitha kala academy controversy: Difference in the explanation of KPaC lalitha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X