കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആർഎൽവി രാമകൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമെന്ന്!!

Google Oneindia Malayalam News

തൃശ്ശൂർ: സംഗീത നാടക അക്കാദമി നൃത്തം അവതരിപ്പിക്കുന്നതിന് അവസരം നൽകിയില്ലെന്ന വിവാദങ്ങൾക്കിടെ നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചുവെന്ന് ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലാണ് വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് പിന്നീട് മുഖ്യമന്ത്രിയ്ക്ക് പരാതിയും നൽകിയിരുന്നു.

ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി; ലാത്തിയടിക്കിടെ പ്രവര്‍ത്തകന് രക്ഷയൊരുക്കി, പോലീസിനെ തടഞ്ഞുബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി; ലാത്തിയടിക്കിടെ പ്രവര്‍ത്തകന് രക്ഷയൊരുക്കി, പോലീസിനെ തടഞ്ഞു

 ചികിത്സയിൽ

ചികിത്സയിൽ


ഉറക്ക ഗുളികൾ കഴിച്ച നിലയിലാണ് ആർഎൽവി രാമകൃഷ്ണനെ കണ്ടെത്തിയത്. ഇതോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് രാമകൃഷ്ണനെ പ്രവേശിപ്പിച്ചിട്ടുള്ളത്. എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി തനിക്ക് അവസരം നൽകിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം രാമകൃഷ്ണൻ കുത്തിയിരുപ്പ് സമരം നടത്തിയത്. സംഗീത നാടക അക്കാദമിയ്ക്ക് മുമ്പിലാണ് സമരം നടത്തിയത്. ഇതോടെ ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു.

സ്വകാര്യ ആശുപത്രിയിൽ

സ്വകാര്യ ആശുപത്രിയിൽ

അന്തരിച്ച നടൻ കലാഭവൻ മണി സ്ഥാപിച്ച കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിൽ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് രാമകൃഷ്ണനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇതോടെ സുഹൃത്തുക്കൾ തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വിഷം കഴിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് നടത്തിയ വിശദപരിശോധനയിലാണ് കഴിച്ചത് ഉറക്കഗുളികയാണെന്ന് തെളിഞ്ഞത്. ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇമേജ് നഷ്ടപ്പെടും

ഇമേജ് നഷ്ടപ്പെടും

സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചുവെന്ന് ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലാണ് വെളിപ്പെടുത്തുന്നത്. 'രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം നൽകിയാൽ ധാരാളം വിമർശനം ഉണ്ടാകും. അന്തിവരെ വെള്ളം കോരിയിട്ട് ഞങ്ങൾ അവസാനം കുടം ഉടയ്ക്കേണ്ടല്ലോ. അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും". എന്ന് തന്നോട് പറഞ്ഞതായി ആർഎൽവി രാമകൃഷ്ണനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തന്നെപ്പോലെ പട്ടികജാതിയിൽപ്പെട്ട ഒരാൾക്ക് അവസരം നൽകില്ലെന്ന ധാർഷ്ട്യമാണ് അദ്ദേഹത്തെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതെന്നും രാമകൃഷ്ണനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

 വിവേചനം കാണിക്കുന്നു

വിവേചനം കാണിക്കുന്നു


കേരള സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് തനിക്ക് അവസരം നൽകിയില്ലെന്ന് കാണിച്ചാണ് നർത്തകനായ ആർഎൽവി രാമകൃഷ്ണൻ സാഹിത്യ അക്കാദമിയ്ക്ക് മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുന്നത്. സാഹിത്യ അക്കാദമി തന്നോട് ജാതിവിവേചനം കാണിക്കുകയാണെന്ന് ആരോപിച്ച ആർഎൽവി രാമകൃഷ്ണൻ ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പരാതിയും നൽകിയിരുന്നു. ഒക്ടോബർ ഒന്നിനാണ് കുത്തിയിരുപ്പ് സമരം ആരംഭിച്ചത്.

English summary
RLV Ramakrishnan made an attempt to suide after controvesry with Sangeetha Nataka Academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X