കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എംപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കെ കെ രമ വടകരയില്‍ തന്നെ

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി മത്സരിക്കുന്ന ഏഴിടങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആര്‍എംപി ആകെ 15 ഇടത്തും ആര്‍എംപി ഉള്‍പ്പെടുന്ന ഇടതുപക്ഷ ഐക്യമുന്നണി 60 മണ്ഡലങ്ങളിലുമാണ് മത്സരിക്കുകയെന്ന് ആര്‍എംപി നേതാക്കള്‍ അറിയിച്ചു. കെ കെ രമ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ വടകരയില്‍തന്നെ മത്സരിക്കും.

വടകര: കെ.കെ രമ, ബാലുശ്ശേരി: കെ.പി ശിവന്‍, താനൂര്‍: എന്‍.രാമകൃഷ്ണന്‍, കുന്ദമംഗലം: കെ.പി പ്രകാശന്‍, പുതുക്കാട്: സി.വി വിജയന്‍, കടുത്തുരുത്തി: രാജീവ് കിടങ്ങൂര്‍, നേമം: കെ.കെ ഭാസ്‌കരന്‍ ഇവരാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും.

kk-rema

കോഴിക്കോട് സൗത്ത്, ഒറ്റപ്പാലം, നാട്ടിക, കയ്പമംഗലം, കുന്ദംകുളം, വട്ടിയൂര്‍കാവ്, നിലമ്പൂര്‍, നാദാപുരം എന്നിവയാണ് ആര്‍എംപി മത്സരിക്കുന്ന മറ്റു മണ്ഡലങ്ങള്‍. വടകര മാത്രമാണ് ആര്‍എംപിയുടെ ശക്തികേന്ദ്രം. ഇവിടെ ജയപ്രതീക്ഷയില്ലെങ്കിലും മറ്റു സ്ഥാനാര്‍ഥികളുടെ ജയപരാജയം തീരുമാനിക്കാന്‍ കെ കെ രമയ്ക്ക് സാധിച്ചേക്കും.

കെ കെ രമ ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടിക്ക് സംഘടന സംവിധാനം ഇല്ലാത്ത ധര്‍മടത്ത് മത്സരിക്കേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. രമ ധര്‍മടത്ത് മത്സരിക്കുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാമെന്ന് യുഡിഎഫ് നേതാക്കള്‍ കണക്കു കൂട്ടിയിരുന്നെങ്കിലും ആര്‍എംപി തീരുമാനം മാറ്റിയതോടെ പ്രതീക്ഷ അസ്തമിച്ചു.

English summary
RMP to contest in 15 seats in kerala; K K Rema in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X