വടകരയിൽ ആർഎംപി പ്രവർത്തകർക്ക് നേരെ ആക്രമണം!! ഇരുന്പ് ദണ്ഡ് കൊണ്ട് അടിച്ച് കാലൊടിച്ചു !!
കുന്നുമ്മക്കര സ്വദേശി വിഷ്ണുവിന് ഇരുന്പ് ദണ്ഡ് കൊണ്ടുള്ള ആക്രമണത്തിൽ കാലിന് പരിക്കേറ്റു.
കോഴിക്കോട്: ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകർക്ക് നേരെ ആക്രമണം. കുന്നുമ്മക്കര സ്വദേശി വിഷ്ണുവിന് ഇരുന്പ് ദണ്ഡ് കൊണ്ടുള്ള ആക്രമണത്തിൽ കാലിന് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് ആര്‍എംപി പ്രവര്‍ത്തകരായ ധനേഷിനും വിഷ്ണുവിനും നേരെ ആക്രമണം ഉണ്ടായത്.
ടിപി ചന്ദ്രശേഖരന്‍ അനുസ്മരണ യോഗത്തിന് മുന്നോടിയായി പ്രദേശത്ത് ആക്രമണം അഴിച്ചുവിടാന്‍ സിപിഎം ശ്രമിയ്ക്കുന്നുണ്ടെന്ന് കെ കെ രമ പ്രതികരിച്ചു. എന്നാല്‍ രമയുടെ ആരോപണം സിപിഎം ജില്ലാ നേതൃത്വം നിഷേധിച്ചു.
ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തോട് അനുബന്ധിച്ച് പ്രദേശത്ത് ആര്‍എംപി പ്രവര്‍ത്തകര്‍ പോസ്റ്റുകള്‍ പതിച്ചിട്ടുണ്ട്. ഇത് നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതായും ആരോപണം ഉണ്ട്.












Click it and Unblock the Notifications