കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അപവാദ പ്രചരണത്തിന് പിന്നില്‍ വാര്‍ത്താവതരണത്തിലെ നാക്കു പിഴയൊന്നുമല്ല'; രൂക്ഷവിമര്‍ശനവുമായി കെകെ രമ

Google Oneindia Malayalam News

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സിപിഎം സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ആര്‍എംപി നേതാവ് കെകെ രമ. മനോരമ ന്യൂസ് മാധ്യമ പ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരേയും എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെജി കമലേഷിനെതിരേയും നടക്കുന്ന വ്യക്തിപരമായ ആക്രമണം അത്യന്തം ഹീനമാണെന്ന് രമ കുറ്റപ്പെടുത്തി.

താഴെ തട്ടിലുള്ള അനുഭാവികളല്ല ഉത്തരവാദപ്പെട്ട നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും കെകെ രമ ആരോപിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അത്യന്തം ഹീനം

അത്യന്തം ഹീനം

മനോരമയിലെ മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരെയും ഏഷ്യാനെറ്റിലെ കമലേഷിനെതിരെയെന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ജീവിതപങ്കാളി കൂടിയായ മാദ്ധ്യമ പ്രവര്‍ത്തക പ്രജുലയുടെ പേര് ചേര്‍ത്തും CPM ന്റെ സൈബര്‍ വിഭാഗം അത്യന്തം ഹീനമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും താഴേത്തട്ടിലുള്ള അനുഭാവികളല്ല ഉത്തരവാദപ്പെട്ട നേതൃസ്ഥാനത്തിരിക്കുന്നവര്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

 സ്ത്രീത്വത്തെ അവഹേളിക്കുക

സ്ത്രീത്വത്തെ അവഹേളിക്കുക

ദേശാഭിമാനി ജീവനക്കാരനായ വിനീത് വി.യു അതില്‍ പ്രധാനിയാണ്. നിഷയുടെ സ്ത്രീത്വത്തെത്തന്നെ അവഹേളിക്കുന്ന ആ പോസ്റ്റ് കുടുംബം, വൈവാഹിക ജീവിതം, അതില്‍ സ്ത്രീയുടെ റോള്‍ എന്നിവയെക്കുറിച്ചുള്ള അങ്ങേയറ്റം യഥാസ്ഥിതിക നിലപാടുകള്‍ കൂടി വച്ചു പുലര്‍ത്തുന്നുണ്ട്.

ഷംസീര്‍

ഷംസീര്‍

ഇതാദ്യമായല്ല നിഷ ഇത്തരമൊരാക്രമണത്തിന് വിധേയയാകുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ 'നിഷയൊക്കെ തിരുവനന്തപുരത്ത് വന്നിട്ട് എടുക്കുന്ന പണി എന്താണ് എന്ന് ഞങ്ങള്‍ക്കറിയാം.' എന്ന നിലയില്‍ ദുഃസൂചനകളോടെ സാംസാരിച്ചത് MLA യും യുവജന നേതാവുമായ ഷംസീറാണ്.

നാക്കു പിഴയല്ല

നാക്കു പിഴയല്ല

'ഞാനെടുക്കുന്ന പണിയെന്താണ് ? പറയൂ ' എന്ന് ധീരമായി ചോദിച്ച , തിരുവനന്തപുരത്ത് മാത്രമല്ല , കണ്ണൂരും ഞാന്‍ വന്നിട്ടുണ്ടെന്നും അതെന്റെ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ സ്ഥൈര്യമാണ് നിഷ.ഇങ്ങനെ നേതൃത്വം തന്നെ മുന്നിട്ടിറങ്ങിയ ഈ അപവാദ പ്രചരണത്തിന്റെ യഥാര്‍ത്ഥ കാരണം കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്താവതരണത്തിലെ നാക്കു പിഴയൊന്നുമല്ല.

പ്രതിഛായ നിര്‍മ്മാണം

പ്രതിഛായ നിര്‍മ്മാണം

മാധ്യമങ്ങളെപ്പോലും കയ്യിലെടുത്ത് കോവിഡ് പ്രതിരോധത്തിന്റ മറവില്‍ ഭരണവും മുഖ്യമന്ത്രിയും നടത്തുന്ന 'പ്രതിഛായ നിര്‍മ്മാണം ' ചോദ്യം ചെയ്യപ്പെടുന്നതിലെ , പരാജയപ്പെടുന്നതിലെ അമര്‍ഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപവാദ പ്രചരണങ്ങളായി പുറത്തു വരുന്നത്.

ജനാധിപത്യ കേരളം

ജനാധിപത്യ കേരളം

സ്വര്‍ണ്ണക്കടത്തും കണ്‍സള്‍ട്ടന്‍സി രാജും PSC ഉദ്യോഗാര്‍ത്ഥികളോടുള്ള മനുഷ്യത്വരാഹിത്യമടക്കം പൊതുജനം തിരിച്ചറിഞ്ഞതിന്റെ ജാള്യതയാണ് ഈ രോഷം.ഫാന്‍സ് അസോസിയേഷന്റെ നിലവാരത്തിലുള്ള വെട്ടുകിളിക്കൂട്ടമായി ഇജങ മാറിയിരിക്കുന്നു.അതെന്തായാലും സ്ത്രീകളെന്ന നിലയില്‍ നിഷയും പ്രജുലയുമടക്കം നേരിട്ട സിപിഎം സൈബര്‍ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്, ജനാധിപത്യ കേരളം.

English summary
RMP Leader KK Rama reaction on cyber bullying against journalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X