കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രണ്ടു കുഞ്ഞുങ്ങളടങ്ങുന്ന ഒരു കുടുംബം കൂടി അനാഥമായി'; സിയാദ് വധകേസില്‍ പ്രതികരിച്ച് കെകെ രമ

Google Oneindia Malayalam News

ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാം ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എംപി നേതാവ് കെകെ രമ. രാഷ്ട്രീയത്തിന്റെ പേരില്‍ അരങ്ങേറുന്ന ഇത്തരം അസംബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും ഒറ്റകെട്ടായി ഇറങ്ങേണ്ടതുണ്ടെന്ന് കെകെ രമ പ്രതികരിച്ചു.
ഗുണ്ടാസംഘങ്ങള്‍ക്കും ക്രിമിനലുകള്‍ക്കും ഒത്താശ ചെയ്യുകയും ആവശ്യമുള്ളപ്പോള്‍ അവരെ ഉപയോഗിക്കുകയും ചെയ്യുന്ന അവിശുദ്ധ - അധികാര രാഷ്ട്രീയത്തിന്റെ ഇരയാണ് സിയാദെന്നും രമ പ്രതികരിച്ചു. കെകെ രമയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

കശാപ്പ് ചെയ്യപ്പെടുന്നു

കശാപ്പ് ചെയ്യപ്പെടുന്നു

കായംകുളത്തെ CPIM പ്രാദേശിക നേതാവും മത്സ്യത്തൊഴിലാളിയുമായ സിയാദിനെ കൊലപ്പെടുത്തിയ സംഭവം അത്യന്തം വേദനാജനകവും അതീവ ഗൗരവമാര്‍ന്നതുമാണ്. നിര്‍ഭയമായ പൊതുജീവിതമാണ് തെരുവില്‍ നിരന്തരം കശാപ്പു ചെയ്യപ്പെടുന്നത്.ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഭക്ഷണമെത്തിച്ച് വരികയായിരുന്നത്രേ സിയാദ്.

കുടുംബം അനാഥം

കുടുംബം അനാഥം

മക്കളെക്കുറിച്ച് അദ്ദേഹം അവസാനമായി പറഞ്ഞ കാര്യങ്ങളും ഇത്തിരി നന്മയവശേഷിക്കുന്ന മനസ്സുകളെ മുഴുവന്‍ ആഴത്തില്‍ വേദനിപ്പിക്കും. രണ്ടു കുഞ്ഞുങ്ങളടങ്ങുന്ന ഒരു കുടുംബം കൂടി അനാഥമായിരിക്കുന്നു.പ്രദേശത്തെ ഗുണ്ടാവിളയാട്ടത്തെ ചോദ്യം ചെയ്യുകയും ചെറുക്കുകയും ചെയ്തതിനാണ് സിയാദ് കൊല ചെയ്യപ്പെട്ടതെന്നാണ് വാര്‍ത്തകള്‍.

Recommended Video

cmsvideo
Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak
ജാമ്യം ലഭിച്ചു

ജാമ്യം ലഭിച്ചു

കൊലക്കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും വിവരം അറിഞ്ഞിട്ടും മറച്ചു വച്ചതിനും കായംകുളം നഗരസഭാ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കാവില്‍ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത്രയും ഗൗരവമുള്ള ഒരു കേസില്‍ അറസ്റ്റിലായിട്ടും ഈ കോണ്‍ഗ്രസ് നേതാവിന് വളരെ വേഗം ജാമ്യം ലഭിച്ചിരിക്കുന്നു.

ഇത് അവസാനിപ്പിക്കണം

ഇത് അവസാനിപ്പിക്കണം

ഗുണ്ടാസംഘങ്ങള്‍ക്കും ക്രിമിനലുകള്‍ക്കും ഒത്താശ ചെയ്യുകയും ആവശ്യമുള്ളപ്പോള്‍ അവരെ ഉപയോഗിക്കുകയും ചെയ്യുന്ന അവിശുദ്ധ- അധികാര രാഷ്ട്രീയത്തിന്റെ ഇരയാണ് സിയാദ്. ഉശിരുള്ള എത്ര പൊതുപ്രവര്‍ത്തകരെയാണ് ഇതിനോടകം നാടിന് നഷ്ടമായത് ? രാഷ്ട്രീയത്തിന്റെ പേരില്‍ അരങ്ങേറുന്ന ഈ അസംബന്ധം അവസാനിപ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.സിയാദിന്റെ കുടുംബാംഗങ്ങളുടേയും സഖാക്കളുടേയും,സുഹൃത്തുക്കളുടെയും അവസാനിക്കാത്ത ദുഃഖത്തില്‍ പങ്കുചേരുന്നു.

 സംഭവിച്ചത്

സംഭവിച്ചത്

കഴിഞ്ഞ ദിവസമായിരുന്നു സിയാദിനെ നാലംഘ സംഘം വധിക്കുന്നത്. പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് കായംകുളം പൊലീസിന്റെ നിഗമനം. കാറിലും ബൈക്കിലുമായെത്തിയവരാണ് കൊലപാതകം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. സുഹൃത്തുക്കളുമായി സംസാരിച്ചുനിന്ന സിയാദിനെ ബൈക്കിലെത്തിയ സംഘം രണ്ട് തവണ കഠാര കൊണ്ട് കുത്തുകയായിരുന്നു.

English summary
RMP Leader KK rama reaction on kayamkulam CPM leader Siyad murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X