Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജുവിന്റേതെങ്കില്‍ മനസിലാക്കാം..'; ശൈലജക്കും മഞ്ജുവിനുമെതിരെ ലൈംഗിക അധിക്ഷേപവുമായി ആര്‍എംപി നേതാവ്

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തി ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്‍. 'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ? മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ അത് കേട്ടാല്‍ നമുക്ക് മനസിലാവും,' എന്നായിരുന്നു ഹരിഹരന്റെ അധിക്ഷേപകരമായ പരാമര്‍ശം.

വടകരയില്‍ യു ഡി എഫും ആര്‍ എം പിയും സി പി എം വര്‍ഗീയതക്കെതിരെ നാടൊരുമിക്കണം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവേയായായിരുന്നു ഹരിഹരന്റെ വിവാദ പരാമര്‍ശം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, കല്‍പ്പറ്റ എം എല്‍ എ ടി സിദ്ദിഖ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം തുടങ്ങിയ നേതാക്കള്‍ സദസില്‍ ഇരിക്കവെയായിരുന്നു ഹരിഹരന്റെ പ്രസംഗം.

2024 LOKSABHA ELECTION

അതേസമയം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചുള്ള പ്രസംഗത്തിന് പിന്നാലെ വേദിയിലും സദസിലും ഇരിക്കുന്നവര്‍ ആര്‍ത്ത് ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുമുണ്ട്. ഇത് സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ഉണ്ടാക്കിയതില്‍ കോഴിക്കോട് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിദാസിന് എന്തെങ്കിലും പങ്കുണ്ടോയെന്നും ഹരിഹരന്‍ പ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്.

' സി പി എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ കരുതിയത് അവര്‍ ചില സംഗതികള്‍ ചെയ്താല്‍ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോണ്‍ വീഡിയോ ഉണ്ടാക്കി. ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാല്‍ മനസിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതില്‍ പി മോഹനന്റെ മകന്‍ ജൂലിയസ് നിഖിതാസിന് വല്ല പങ്കുമുണ്ടോ?' എന്നായിരുന്നു ഹരിഹരന്റെ പ്രസംഗം.

അതേസമയം കേരളത്തിലെ സൈബര്‍ ലോകത്തെ നിയന്ത്രിക്കുന്നത് നിഖിതാസ് ആണെന്നും ഹരിഹരന്‍ പറയുന്നു. ഹരിഹരന്റെ പ്രസംഗത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഹരിഹരന്റെ പ്രസംഗത്തിനെതിരെ പി വി അന്‍വര്‍ എം എല്‍ എ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. ഹരിഹരനെ ഞരമ്പ് രോഗിയെന്ന് വിശേഷിപ്പിച്ച അന്‍വര്‍, അദ്ദേഹത്തിന്റെ പ്രസംഗത്തിന് കൈയടിച്ചവരേയും വിമര്‍ശിച്ചു.

'കെ എസ്ഹരിഹരന്‍ എന്ന ഞരമ്പ് രോഗിയോടാണ്. 'മഞ്ജു വാര്യര്‍' എന്താടാ സ്ത്രീയല്ലേ?? 'മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ആയിരുന്നെങ്കില്‍' എന്ന് നീ ആസ്വദിച്ച് പറഞ്ഞപ്പോള്‍ കൈയ്യടിച്ച സ്റ്റേജിലും പന്തലിലും ഇരുന്ന ആ കൂട്ടമാണ് വടകരയിലെ ഞരമ്പ് രോഗികളുടെ ആകെ തുക.സ്വയം 'തിങ്ക് ടാങ്ക്' ചമയുന്ന നിന്നോളം മികച്ചൊരു പ്രാസംഗികനെ നിന്റെ വൃത്തികെട്ട വാക്കുകള്‍ കേട്ട് കൈയ്യടിച്ച ആ കൂട്ടത്തിന് ഇനി കിട്ടാനില്ല.അര്‍ഹിക്കുന്ന നേതാവിനെ തന്നെ അവര്‍ക്ക് കിട്ടിയിട്ടുണ്ട്,' എന്നായിരുന്നു അന്‍വര്‍ പറഞ്ഞത്.

അതിനിടെ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഹരിഹരന്‍ രംഗത്തെത്തി. ' ഇന്ന് വടകരയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമര്‍ശം നടത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു,' എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+