'ഗവര്‍ണര്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി നടത്തിയ നാണംകെട്ട കീഴടങ്ങല്‍ ലജ്ജാകരം': എന്‍ വേണു
കോഴിക്കോട്: നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആര്‍എംപിഐ. സംസ്ഥാന സര്‍ക്കാരിന്റെ നയ പ്രഖ്യാപന പ്രസംഗത്തിന്റ അംഗീകാരത്തിനു വേണ്ടി ഗവര്‍ണര്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി നടത്തിയ നാണം കെട്ട കീഴടങ്ങല്‍ അങ്ങേയറ്റം ലജ്ജാകരമാണെന്ന് സംസ്ഥാന സെക്രട്ടറി എന്‍ വേണു കുറ്റപ്പെടുത്തി.
''ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ബാധ്യതപ്പെട്ട ഗവര്‍ണര്‍ അതു ചെയ്തില്ലെങ്കില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്. കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പി യുടെയും രാഷ്ട്രീയ പ്രചാരണത്തിന്റെ കേന്ദ്രമായി രാജ്ഭവനെ മാറ്റിയ അരിഫ് മുഹമ്മദ് ഖാന്‍ തുടര്‍ച്ചയായി രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണ്'' എന്ന് എൻ വേണു പറഞ്ഞു.

''കര്‍ണാടകയില്‍ ഒരു കോളേജില്‍ ഹിജാബ് ധരിക്കലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകള്‍ ഗവര്‍ണര്‍ പദവിക്ക് യോജിച്ചതായിരുന്നില്ല. നയപ്രഖ്യാപനത്തില്‍ ഒപ്പുവെക്കില്ല എന്ന ഗവര്‍ണറുടെ ശാസനയ്ക്ക് മുമ്പില്‍ പിണറായിയുടെ മുട്ടുവിറച്ചത് എന്തുകൊണ്ടാണെന്ന് കേരളീയ സമൂഹത്തിന് നല്ല ബോധ്യമുണ്ട്. അഴിമതിയുടെ പങ്കുകച്ചവടമാണ് ബിജെപിയും, സിപിഎമ്മും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്'' എന്നും എൻ വേണു കുറ്റപ്പെടുത്തി.
ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ
''എ.കെ.ജി സെന്റെറില്‍ ആലോചിച്ചാണ് ഒത്തു തീര്‍പ്പിന്റെ ഭാഗമായി പൊതുഭരണ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ മാറ്റാന്‍ ഉത്തരവിറങ്ങിയത് എന്നത് ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്ന അന്തര്‍ധാര പ്രകടമാക്കുന്നതാണ്. മോദി സര്‍ക്കാരിനെതിരെ സിപിഎമ്മിന്റെ ആക്രോശങ്ങള്‍ വെറും കാപട്യമാണെന്നത് ഇതിലൂടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്''. പിണറായിയുടെയും കൂട്ടരുടെയും ഗവര്‍ണറുമായും കേന്ദ്ര സര്‍ക്കാരുമായുമുള്ള നാണം കെട്ട ഒത്തുതീര്‍പ്പുകള്‍ക്കെതിരെ ശക്തമായ ബഹുജന പ്രതിഷേധമുയര്‍ന്നു വരണമെന്നും എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications