കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം; മുഖ്യമന്ത്രിക്ക് ആര്‍എംപിയുടെ വക്കീല്‍ നോട്ടീസ്
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിപ്പെട്ട പ്രതി കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എംപിയുടെ വക്കീല്‍ നോട്ടീസ്. ശിക്ഷയില്‍ കഴിയുന്ന പ്രതി മരിച്ചപ്പോള്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി കോടതി അലക്ഷ്യമാണ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയുടെ വിയോഗത്തിലാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. 15 ദിവസത്തിനകം മറുപടി നല്‍കണം. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും ആര്‍എംപി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ പേരിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മനപ്പൂര്‍വം പ്രതി ചേര്‍ക്കപ്പെടുകയായിരുന്നുവെന്നാണ് സിപിഎം നിലപാട്. എല്‍ഡിഎഫ് അധികാരത്തിലെത്തിയ വേളയില്‍ ഒട്ടേറെ തവണ കുഞ്ഞനന്തന് പരോള്‍ നല്‍കിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് കുഞ്ഞനന്തന്‍ മരിച്ചത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഔദ്യോഗിക പദവിയിലിരിക്കുന്ന വ്യക്തികള്‍ കൊലക്കേസ് പ്രതിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നത് ഉചിതമായ നടപടിയല്ല എന്ന് അന്നു തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications