കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം; മുഖ്യമന്ത്രിക്ക് ആര്‍എംപിയുടെ വക്കീല്‍ നോട്ടീസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിപ്പെട്ട പ്രതി കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എംപിയുടെ വക്കീല്‍ നോട്ടീസ്. ശിക്ഷയില്‍ കഴിയുന്ന പ്രതി മരിച്ചപ്പോള്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി കോടതി അലക്ഷ്യമാണ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയുടെ വിയോഗത്തിലാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. 15 ദിവസത്തിനകം മറുപടി നല്‍കണം. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും ആര്‍എംപി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

33

ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ പേരിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മനപ്പൂര്‍വം പ്രതി ചേര്‍ക്കപ്പെടുകയായിരുന്നുവെന്നാണ് സിപിഎം നിലപാട്. എല്‍ഡിഎഫ് അധികാരത്തിലെത്തിയ വേളയില്‍ ഒട്ടേറെ തവണ കുഞ്ഞനന്തന് പരോള്‍ നല്‍കിയിരുന്നു.

അന്ന് ചൈനയ്ക്ക് കണക്കിന് കൊടുത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വന്നിരിക്കുന്നുഅന്ന് ചൈനയ്ക്ക് കണക്കിന് കൊടുത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വന്നിരിക്കുന്നു

ദിവസങ്ങള്‍ക്ക് മുമ്പാണ് കുഞ്ഞനന്തന്‍ മരിച്ചത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഔദ്യോഗിക പദവിയിലിരിക്കുന്ന വ്യക്തികള്‍ കൊലക്കേസ് പ്രതിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നത് ഉചിതമായ നടപടിയല്ല എന്ന് അന്നു തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു.

എഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജംഎഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജം

English summary
RMP Legal Notice to Chief Minister Pinarayi Vijayan over condolence of Kunjananthan Death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X