കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ ആര്‍എംപി ഓഫീസ് അടിച്ചുതകര്‍ത്തു;അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് കെകെ രമ....

വടകരയില്‍ രണ്ട് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം വെട്ടേറ്റിരുന്നു.

Google Oneindia Malayalam News

വടകര: കണ്ണൂക്കരയിലെ ആര്‍എംപി ലോക്കല്‍ കമ്മിറ്റി അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഓഫീസിലെത്തിയ ഒരു സംഘമാളുകള്‍ ടിവിയും ഫര്‍ണ്ണീച്ചറുകളും തകര്‍ത്തിട്ടുണ്ട്.സിപിഎമ്മും ആര്‍എംപിയും ഒഞ്ചിയം രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

ടിപി ചന്ദ്രശേഖരന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും നോട്ടീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ആര്‍എംപി നേതാവ് കെകെ രമ ആരോപിച്ചു.ടിപി ചന്ദ്രശേഖരന്‍ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച പോസ്റ്ററുകള്‍ സ്ഥാപിക്കുന്നതിനിടെ വടകരയില്‍ രണ്ട് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം വെട്ടേറ്റിരുന്നു.

rmpvadakara

ബൈക്കുകളില്‍ എത്തിയ മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത്. പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്നു പറഞ്ഞാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ആര്‍എംപി പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ സംഭവത്തിന് പിന്നിലും സിപിഐഎം ആണെന്നാണ് ആര്‍എംപി ആരോപിക്കുന്നത്. വടകരയിലെ അക്രമത്തിന് പിന്നാലെയാണ് കണ്ണൂക്കരയിലെ പാര്‍ട്ടി ഓഫീസും അടിച്ചു തകര്‍ത്തത്.

English summary
RMP office attacked by cpim in vadakara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X