കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിക്കാൻ അനുവദിക്കണം; എകെജി സെന്ററിനു മുന്നിൽ കെകെ രമയുടെ ധർണ്ണ... സിപിഎം നേതൃത്വം അങ്കലാപ്പിൽ...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലെ CPMന് പണി കൊടുക്കാൻ കെ കെ രമ എകെജി സെന്ററിൽ | Oneindia Malayalam

ദില്ലി: സിപിഎമ്മിനെതിരെ പ്രതിഷേധവുമായി ആർഎംപി നേതാവ് കെകെ രമ ദില്ലിയിൽ. ആര്‍എംപിക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിനെതിരെ ദില്ലി എകെജി സെന്ററിനു മുന്നിൽ കെകെ രമ ധർണ്ണ നടത്തുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് വടകര വള്ളിക്കാടുള്ള ആര്‍എംപി ഓഫീസ് സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ആര്‍എംപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും പ്രദേശത്ത് നടന്നിരുന്നു.

ഇതിന് പിന്നാലെയാണ് കെകെ രമ പ്രതിഷേധവുമായി ദില്ലിയിലെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വധത്തെ തുടര്‍ന്ന് എന്‍ എസ് യു പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ പ്രകടനം നടത്തിയിരുന്നു. പിന്നാലെയാണ് കെകെ രമയുടേയും പ്രതിഷേധം അരങ്ങേറുന്നത്. കേരളത്തിൽ രാഷ്ട്രീയ എതിരാളികളെ വകവരുത്താനാണ് സിപിഎം ശ്രമിക്കുന്നത് എന്ന് തന്നെയായിരുന്നു കോൺഗ്രസിന്റെയും ആരോപണം.

അഖിലേന്ത്യാ നേതൃത്വവും അറിയട്ടെ...

അഖിലേന്ത്യാ നേതൃത്വവും അറിയട്ടെ...


കേരളത്തില്‍ സിപിഎമ്മിന്റെ ഭീകരതയാണ് നടക്കുന്നതെന്നും, ഇക്കാര്യങ്ങളെല്ലാം എകെജി സെന്ററിലിരിക്കുന്ന പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും അറിയിക്കുവാനാണ് ധര്‍ണ്ണ നടത്തുന്നതെന്നും കെകെ രമ പറഞ്ഞു. നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡെല്‍ഹിയിലെ ബിജെപി പ്രവര്‍ത്തകരും ഇതേ വഴി സ്വീകരിച്ചിരുന്നു.

പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കും

പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കും

തുടര്‍ച്ചയായി നടക്കുന്ന അക്രമത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുക വഴി പാര്‍ട്ടിയേയും സംസ്ഥാന സര്‍ക്കാരിനേയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ആര്‍ എം പി ലക്ഷ്യം. അതേസമയം ബിജെപിയും കോൺഗ്രസും ആർഎംപിയും ഓരേ തൂവൽ പക്ഷിയാണെന്നാണ് സിപിഎം ആരോപിച്ചു കൊണ്ടിരിക്കുന്നത്.

സമാധാന യോഗ ദിവസം തന്നെ ധർണ്ണ...

സമാധാന യോഗ ദിവസം തന്നെ ധർണ്ണ...

കണ്ണൂരിൽ മന്ത്രി എകെ ബാലന്റെ നേതൃത്വത്തിൽ സമാധാന യോഗം വിളിച്ച അതേ ദിവസം തന്നെയാണ് രമയുടെ നേതൃത്വത്തിലുള്ള ആർഎംപിയുടെ ധർണ്ണ ദില്ലി എകെജി സെന്ററിന് മുന്നിൽ നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തെ തുടർന്നാണ് സമാധാന ചർച്ച വിളിക്കേണ്ടി വന്നത്.

വൃന്ദ കാരാട്ട് മറുപടി പറയണം

വൃന്ദ കാരാട്ട് മറുപടി പറയണം

കേരളത്തിലെ ആക്രമണങ്ങളെക്കുറിച്ച് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കുക, ഒഞ്ചിയത്ത് ഉൾപ്പെടെ ആർ എംപി പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ദില്ലിയിൽ കെകെ രമയുടെ പ്രതിഷേധം. സമൂഹ മാധ്യമങ്ങളിൽ കെകെ രമയ്‌ക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളെ കുറിച്ച് പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് മറുപടി പറയണമെന്നും ആർഎംപി ആവശ്യപ്പെട്ടു.

പാർട്ടി ഓഫീസുകളിൽ ഗുണ്ടകൾ

പാർട്ടി ഓഫീസുകളിൽ ഗുണ്ടകൾ

ജയിലില്‍ കഴിയുന്നവര്‍ക്ക് പരോള്‍ കൊടുത്ത് കൊലപാതകങ്ങള്‍ നടത്തിക്കുകയാണെന്ന് രമ ആരോപിച്ചു. . സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് സിപിഐഎം. പാര്‍ട്ടി ഓഫീസുകളില്‍ ഗുണ്ടകളുടെ കൂട്ടായ്മയാണ് നടക്കുന്നതെന്നും കെകെ രമ ആരോപിച്ചു. കേരളത്തിലെയും പഞ്ചാബിലെയും പ്രവർത്തകർ ധർണ്ണയിൽ പങ്കെടുത്തു.

ദുരൂഹതകൾ മാറാതെ ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയില്ല, സർവ്വകക്ഷി യോഗം വെറും പ്രഹസനം!ദുരൂഹതകൾ മാറാതെ ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയില്ല, സർവ്വകക്ഷി യോഗം വെറും പ്രഹസനം!

റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!

ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ അറസ്റ്റിൽ, രാജ് നാഥ് സിംഗ് റിപ്പോർട്ട് തേടിചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ അറസ്റ്റിൽ, രാജ് നാഥ് സിംഗ് റിപ്പോർട്ട് തേടി

English summary
RMP protest in Delhi AKG center against CPM terror
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X