കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരേസമയം അദാനിയെ എതിര്‍ക്കുകയും ഏജന്റാവുകയും ചെയ്യുന്നു'; വഞ്ചനാത്മമെന്ന് ആര്‍എംപിഐ

Google Oneindia Malayalam News

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആര്‍എംപിഐ.കേന്ദ്രസര്‍ക്കാര്‍ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ് ആര്‍എംപിഐ പ്രതികരിച്ചു. വലിയ അഴിമതിക്ക് സാധ്യതയുണ്ടാകുന്ന വിധത്തിലാണ് ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റ് ഈ തീരുമാനമെടുത്തിരിക്കുന്നത്. രാജ്യത്തെ മുഴവന്‍ വിമാനത്താവളങ്ങളിലും സ്വകാര്യ പങ്കാളിത്തമുറപ്പാക്കാനുള്ള നീക്കത്തിന്റെ തുടക്കമായി വേണം ഈ തീരുമാനത്തെ നമ്മള്‍ കാണാനെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.

'സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി വിമാനത്താവള നടത്തിപ്പിനുള്ള സന്നദ്ധത അറിയിച്ചിട്ടും, അതുമുഖവിലക്കെടുക്കാതെ എല്ലാ മാനദണ്ഡങ്ങളും അട്ടിമറിച്ചാണ് അദാനി ഗ്രൂപ്പിനെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടുള്ളത്. രാജ്യത്തിന്റെ പൊതുസ്വത്തുക്കള്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് എഴുതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ദൂരവ്യപകമായ പ്രത്യാഘാതം ഉണ്ടാക്കും. സ്ഥിരം തൊഴില്‍, സംവരാനനുകൂല്യം തുടങ്ങി നാം നേടിയ ഓരോ അവകാശങ്ങളെയും ഹനിക്കുന്നതിനു ഇത്തരം നീക്കങ്ങള്‍ കാരണമാകും.'

rmpi

കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നടത്തിപ്പ് കിട്ടാനായി സംസ്ഥാന സര്‍ക്കാര്‍ നിയമസഹായത്തിനായി സമീപിച്ചത് ഗൗതം അദാനിയുടെ ബന്ധുവിന്റെ കമ്പനിയെയാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ആര്‍എംപിഐ വ്യക്തമാക്കി.

മുബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്‌ധോപദേശത്തിന് കള്‍സള്‍ട്ടന്‍സി ഫീസായി 55ലക്ഷം രൂപ നല്‍കിയത്.ഈ കണ്‍സല്‍ട്ടന്‌സിയാണ് ലേലത്തില്‍ കേരളസര്‍ക്കാര്‍ പരാജയപ്പെടാന്‍ കാരണമായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ഭാഗത്തു അദാനിയെ എതിര്‍ക്കുകയും മറുഭാഗത്തു അദാനിയുടെ തന്നെ ഏജന്റുമായി പ്രവര്‍ത്തിക്കുന്ന വഞ്ചനാത്മക നിലപാടാണ് പിണറായി സര്‍ക്കാരും, സിപിഎമും ഈ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നതു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണൈന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കി.

ബിജെപിയും അദാനിയുമായുള്ള അവിശുദ്ധ ഇടപാടില്‍ കേരളസര്‍ക്കാരിന്റെ പങ്കെന്താണെന്നു പിണറായി വിജയന്‍ കേരള ജനതയോട് തുറന്നു പറയാന്‍ സന്നദ്ധമാവണം.ഒരു കാരണവശാലും ഇത്തരം നെറികെട്ട നീക്കങ്ങളെ ജനാധിപത്യ കേരളം വച്ച്‌പൊറുപ്പിക്കരുതെന്നും പാര്‍ട്ടി വ്യക്തമാക്കി.

കേരളത്തിൽ വീണ്ടും 2000 കടന്ന് കൊവിഡ് രോഗികൾ!!1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ!! ഇന്ന് 15 മരണം കേരളത്തിൽ വീണ്ടും 2000 കടന്ന് കൊവിഡ് രോഗികൾ!!1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ!! ഇന്ന് 15 മരണം

യുപിയില്‍ ഒന്നല്ല 2 തന്ത്രങ്ങള്‍, പ്രിയങ്ക ദളിത് രക്ഷക, പുതിയ മോഡല്‍, യോഗിക്കെതിരെ ഒന്നിപ്പിക്കും!!യുപിയില്‍ ഒന്നല്ല 2 തന്ത്രങ്ങള്‍, പ്രിയങ്ക ദളിത് രക്ഷക, പുതിയ മോഡല്‍, യോഗിക്കെതിരെ ഒന്നിപ്പിക്കും!!

എല്‍ജെഡിയില്‍ പിളര്‍പ്പ്; സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ 200 ലേറെ പേര്‍ പാര്‍ട്ടി വിട്ട് യുഡിഎഫിലേക്ക്എല്‍ജെഡിയില്‍ പിളര്‍പ്പ്; സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ 200 ലേറെ പേര്‍ പാര്‍ട്ടി വിട്ട് യുഡിഎഫിലേക്ക്

English summary
RMPI opposes central government's decision to hand over Thiruvananthapuram airport to Adani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X