പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
മലപ്പുറം: പൊന്നാനിയില്‍ കാറും ലോറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരും തിരൂര്‍ ബിപി അങ്ങാടി സ്വദേശികളുമായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായ നൗഷാദിനെ ഗുരതുരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊന്നാനി കുണ്ടുകടവില്‍ ശക്തി തിയേറ്ററിന് അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപം ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം.

ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പരിസര വാസികൾ പറയുന്നു. പൊന്നാനി ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറി തൃശ്സൂരില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്ന സംഘത്തിന്‍റെ കാറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ എടപ്പാളിലെ ആശുപത്രിയില്‍.












Click it and Unblock the Notifications