കോഴിക്കോട് 3 ബസ്സുകള്‍ ഉള്‍പ്പെടെ 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 36 പേര്‍ക്ക് പരിക്ക്
കോഴിക്കോട് : നഗരത്തില്‍ മൂന്ന് ബസ് ഉള്‍പ്പെടെ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്. അപകടത്തില്‍ മൂന്നുപേര്‍ക്ക ഗുരുതരമായി പരിക്കേറ്റു. മാവൂര്‍ റോഡില്‍ അരയിടത്തു പാലം ഓവര്‍ബ്രിഡ്ജിന് മുകളിലാണ് വന്‍ അപകടം ഉണ്ടായിത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം.
ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സ്് മറ്റൊരു ബസ്സിനെ മറികടക്കുന്നതിനിടെ എതിരെ വന്ന സിറ്റി ബസ്സിലിടിക്കുകയായിരുന്നു. ഇതേ സമയം സിറ്റി ബസ്സിന് പിന്നിലുണ്ടായിരുന്ന മൂന്നു കാറുകളും ഒരു ബൈക്കും അപകടത്തില്‍ പെടുകയായിരുന്നു.

ബൈക്ക് യാത്രക്കാരനും സിറ്റി ബസ്സിലെ യാത്രക്കാര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. മറ്റു യാത്രക്കാരായ 36 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 29 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിനഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശി്പ്പിച്ചിരിക്കുകയാണ്. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്.












Click it and Unblock the Notifications