തെലുങ്കാനയില്‍ വാഹനാപകടം: 5 മലയാളികള്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു
തെലുങ്കാന: വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. കാര്‍ ഡിവൈവറില്‍ ഇടിച്ച് മറിയുകയായിരുന്നു. കോട്ടയത്തു നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

കോട്ടയം സ്വദേശി റോബിന്‍, ഭാര്യ ബിസ്‌മോള്‍, അച്ഛന്‍ ദേവസ്യ, അമ്മ ത്രേസ്യാമ്മ, നാലുമാസം പ്രായമുള്ള കുഞ്ഞ്, കാര്‍ ഡ്രൈവര്‍ പവന്‍. എന്നിവരാണ് മരിച്ചത്. ആന്ധ്രയിലെ കാർണൂലിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications