Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ചെറുകുന്ന് വെള്ളറങ്ങലിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം: 3 പേർക്ക് പരിക്ക്

പഴയങ്ങാടി: ചെറുകുന്നിൽ വാനും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. കർണ്ണാടക ഭട്കൽ സ്വദേശിയായ ഡ്രൈവർ അബു മുഹമ്മദ് ഉഗ്രാണി (37) യാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി 11 ഓടെ ചെറുക്കുന്ന് വെള്ളറങ്ങലിൽ ബദറുപള്ളിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ കർണ്ണാടക മുരടേശ്വരം സ്വദേശി നൗമാൻ (24), കോഴിക്കോട് സ്വദേശി ഉനൈസ് (28) മലപ്പുറം സ്വദേശി മുസ്തഫ (26) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

accidentkannur

മംഗലാപുരം ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് മത്സ്യം കയറ്റി വരികയായിരുന്ന KA-47-4208 എന്ന എയ്സ് വാൻ വാഹനം നിയന്ത്രണം വിട്ട് പഴയങ്ങാടിയിലേക്ക് അറവ് മാലിന്യങ്ങളുമായി വരുകയായിരുന്ന KL-58 U-1909 എന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിൽ മരിച്ച അബു മുഹമ്മദിന്റെ മൃതദേഹം വെളളിയാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോയി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+