Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ വാഹനാപകടം; നാല് മലയാളികൾ ഉൾപ്പെടെ 5 മരണം, നിരവധി പേർക്ക് പരുക്ക്

മലപ്പുറം: തമിഴ്നാട് ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂടിക്കിയിടിച്ച് മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മുടാൻ സ്വദേശി കിലാർ എന്നിവരാണ് മരിച്ച മലയാളികൾ. ബൈക്ക് യാത്രികനായിരുന്ന ദിണ്ടിഗൽ സ്വദേശിയാണ് മരിച്ച മറ്റൊരാൾ. വ്യാഴാഴ്ട മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.

ഏർവാടിയിലേക്ക് തീർത്ഥയാത്ര പോയതാണ് റസീനയും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും അമിത വേഗതിയിലാണ് വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തൊട്ടുപിന്നാലെ വന്ന ബൈക്ക് മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റസീനയും കിലാറും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

accideny

മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+