അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് 4 മരണം
സുല്‍ത്താന്‍ ബത്തേരി: ശബരിമല ദര്‍ശനം കഴിഞ്ഞ് കര്‍ണാടകയ്ക്ക് തിരിച്ചു പോവുകയായിരിരുന്ന അയ്യപ്പ ഭക്തന്‍മാര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ജയന്ത്, ഉല്ലാസ്, ഭരത്,പൃഥ്വി എന്നിവരാണ് മരിച്ചത്.
കര്‍ണാടക തുംഗൂര്‍ സ്വദേശികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടവേര കാർ ചരക്കു കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പത്തോളം പേര്‍ കാറിലുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 6.30 തോടെ കേരളാ കര്‍ണാടക അതിര്‍ത്തിയിലെ മൂലഹള്ളിയിലെ ഹൊബ്ബള്ള പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മൈസൂര്‍ ഭാഗത്തു നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.












Click it and Unblock the Notifications