കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡപകടം; കേരളത്തിൽ ഈ വർഷം ജൂൺവരെ പൊലിഞ്ഞത് 2249 ജീവൻ,ശക്തമായ നിയമമുണ്ടായിട്ടും അപകടങ്ങൾക്ക് കുറവില്ല

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ ശക്തമായി നടപ്പാക്കിയിട്ടും കേരളത്തിലെ റോഡപകടങ്ങൾക്കക് കുറവില്ല. 1980-81 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ റോഡപകടങ്ങള്‍ ക്രമമായി വര്‍ദ്ധിച്ചു വരുന്ന രീതിയാണുള്ളതെന്ന് വ്യക്തമാണ്. 980-81 ല്‍ 7064 ആയിരുന്നത് 1990-91 ല്‍ 20,900 ആയും 2000-01 ല്‍ 34,387 ആയും, 2010-11 ല്‍ 35,282 ആയും, 2015-16 ല്‍ 39,137 ആയും വർധിച്ചു. 2017ൽ 38470 ആണ് റോഡപകടത്തിന്റെ കണക്ക്. 2018 ജൂൺ മുപ്പത് വരെ 20700ൽ എത്തി നിൽക്കുകയാണ്.

<strong>ബിജെപിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്ന് ശിവസേന; ഗോവയിലെ തീരുമാനം ക്രൂരം...</strong>ബിജെപിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്ന് ശിവസേന; ഗോവയിലെ തീരുമാനം ക്രൂരം...

സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും മോട്ടോർവാഹന നിയമങ്ങളും നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഹെൽമെറ്റ് നിർബന്ധമാക്കി. അതു ധരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകൾ നടത്തി. എന്നാൽ ഇതുകൊണ്ടൊന്നും ഒരു കാര്യമില്ലെന്നാണ് റോഡപകടങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. വാഹനങ്ങൾ കൂടുന്നതിനനുസരിച്ച് അപകടങ്ങൾ കൂടുമെന്നതിന് പ്രസക്തിയില്ലെന്നാണ് പൊതുവെയുള്ള നിഗമനം. അമേരിക്കയിൽ 34 കോടിയോളം വാഹനങ്ങളും അത്രത്തോളം ജനങ്ങളുമുണ്ട്. എന്നാൽ, അവിടത്തെ റോഡപകടമരണസംഖ്യ കുറവാണെന്നാണ് കണക്കകുകൾ വ്യക്തമാകുന്നത്.

Accident

വിദഗ്‌ധരുടെ അഭിപ്രായത്തിൽ 95 ശതമാനം അപകടങ്ങളും നടക്കുന്നത് ഡ്രൈവറുടെ അനാസ്ഥമൂലമാണ്. അഞ്ചുശതമാനം അപകടങ്ങളേ റോഡിന്റെ ശോചനീയാവസ്ഥമൂലം ഉണ്ടാകുന്നുള്ളൂ. പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള യുവതലമുറയാണ് റോഡപകടംമൂലം അധികവും മരിക്കുന്നത്. റോഡപകടങ്ങൾ കൂടാനുള്ള ഒരു കാരണം റോഡ്‌നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടാത്തതാണ്. ഗതാഗതവകുപ്പിലെയും കേരളാപോലീസിലെയും ഉദ്യോഗസ്ഥർ ടീം സ്പിരിറ്റോടെ പ്രവർത്തിക്കുകയാണെങ്കിൽ അപകടങ്ങൾ വളരെയധികം കുറയ്ക്കാൻ സാധിക്കും.

English summary
Road accident in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X