വൈക്കം അപകടം: ബസ് കാറിന് മുകളിലേക്ക് പാഞ്ഞുകയറി നാല് മരണം
കോട്ടയം: വൈക്കം ചേരംചുവടിൽ വാഹനാപകടത്തിൽ 4 മരണം. ബസ് കാറിന് മുകളിലേക്ക് പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. ഉദയംപേരൂർ സ്വദേശികളായ സൂരജ്, അച്ഛൻ വിശ്വനാഥൻ, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വൈക്കത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ 5.45ഓടെയായിരുന്നു അപകടം സംഭവിക്കുന്നത്.

ബസ് അമിത വേഗത്തിലാണ് വന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് വൈക്കം- എറണാകുളം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.












Click it and Unblock the Notifications