കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 1 കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Google Oneindia Malayalam News

കൊല്ലം: വാഹനപകടത്തില്‍ പരിക്കേറ്റ യുവാവിന് 1,02,27,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്‍റെ വിധി. എലംപള്ളൂര്‍ സ്വദേശി വിപിന്‍ മോഹനന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ കൊല്ലം വാഹനാപകട ട്രിബ്യൂണല്‍ അഡീഷനല്‍ ജഡ്‍ജി ജയകുമാര്‍ ഉത്തരിവിട്ടിരിക്കുന്നത്. സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്.

ഹൃദയാഘാതമെന്ന് വിധിയെഴുതി; പ്രതിഷേധം ശക്തമായപ്പോള്‍ തബ്രീസ് അന്‍സാരി കേസില്‍ വീണ്ടും കൊല കുറ്റംഹൃദയാഘാതമെന്ന് വിധിയെഴുതി; പ്രതിഷേധം ശക്തമായപ്പോള്‍ തബ്രീസ് അന്‍സാരി കേസില്‍ വീണ്ടും കൊല കുറ്റം

ശതമാനം പലിശയോടെ 1,02,27,000 രൂപ നല്‍കണമെന്നാണ് കോടതി വിധി. ഇതോടെ നഷ്ടപരിഹാര തുകയ്ക്ക് പുറമെ 30 ലക്ഷം രൂപ കൂടി പരാതിക്കാരന് ലഭിക്കും. 2016 ഏപ്രീല്‍ 18 ന് കൊല്ലം അയൂര്‍ റോഡില്‍ വെച്ചായിരുന്നു വിപിന്‍ മോഹന് വാഹനാപകടത്തില്‍ പരിക്കേറ്റത്. എക്സ്പോര്‍ട്ടിങ് കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായിരുന്നു വിപിന്‍ മോഹനെ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിപിന് മോഹന് മാസങ്ങളോളം വിവിധ ആശുപത്രികളില്‍ ചികിത്സ തേടേണ്ടി വന്നു.

accident

അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ വിപിന്‍റെ കാഴ്ച്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടു. പരസഹായത്തോടെ മാത്രമാണ് വിപിന് ഇപ്പോള്‍ നടക്കാന്‍ കഴിയുകയുള്ളു. അപകടത്തിന് പിന്നാലെ ജോലി നഷ്ടമായ വിപിന്‍ ഇപ്പോള്‍ തൊഴില്‍ രഹിതന്‍ കൂടിയാണ്. അപടകത്തെ തുടര്‍ന്ന് 78 ശതമാനം അംഗവൈകല്യം സംഭവിച്ചതും വിപിന്‍റെ പ്രായവും പരിഗണിച്ചാണ് കോടതി ഇത്രയും വലിയ തുക നഷ്ടപരിഹാരമായി വിധിച്ചതെന്ന് സര്‍ക്കാര്‍ പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആര്‍ സേതുനാഥ് അഭിപ്രായപ്പെട്ടു.

പാലക്കാട് കോച്ച് ഫാക്ടറിയെ കുറിച്ച് മിണ്ടാട്ടമില്ല; കേരളത്തോട് വീണ്ടും റെയിൽവെയുടെ അവഗണന...പാലക്കാട് കോച്ച് ഫാക്ടറിയെ കുറിച്ച് മിണ്ടാട്ടമില്ല; കേരളത്തോട് വീണ്ടും റെയിൽവെയുടെ അവഗണന...

മാനസികമായി വൈകല്യമുള്ള അമ്മയുടെ ഏക മകനാണ് വിപിന്‍. അദ്ദേഹത്തിന്‍റെ അച്ഛന്‍ നേരത്തെ മരണപ്പെട്ടു. ചികിത്സയ്ക്കായി മാത്രം 23 ലക്ഷമാണ് ചിലവായത്. കുടുംബക്കാരുടേയും സുമനസ്സുകളായ നാട്ടുകാരുടേയും സഹായത്തോടെയാണ് ചികിത്സയ്ക്ക് ആവശ്യമായ ഇത്രയും വലിയ തുക സമാഹരിച്ചതെന്നും സേതുനാഥ് അഭിപ്രായപ്പെട്ടു. കോടതി വിധിക്കെതിരെ ഇന്‍ഷൂറന്‍സ് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുകയാണെങ്കില്‍ ഇപ്പോള്‍ വിധിച്ച തുകയുടെ പകുതി കോടതിക്ക് മുമ്പാകെ നിക്ഷേപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Road accident victim gets Rs 1cr as compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X