വയനാട്: സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു
കല്‍പ്പറ്റ: വയനാട് ദ്വാരകയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകനും മരിച്ചു. തരുവണ നടയ്ക്കല്‍ റാത്തപ്പിള്ളി മേരി പൗലോസ്, മകന്‍ സിറിള്‍ പൗലോസ് എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ മരിച്ച സിറിളിന്റെ മകന്‍ ഡോണ്‍(1) മേരിയുടെ ഭര്‍ത്താവ് പൗലോസ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങി വരുമ്പോഴാണ് അപടകം സംഭവിച്ചത്. കുടുംബം മുഴുവന്‍ കാറിലുണ്ടായിരുന്നു. മാനന്തവാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.












Click it and Unblock the Notifications