കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറയൂര്‍-ചിന്നാര്‍ പാതയില്‍ വാഹനങ്ങളുടെ അമിതവേഗം മൂലം ചത്തത് 85 വന്യജീവികള്‍

Google Oneindia Malayalam News

മറയൂര്‍: മറയൂര്‍-ചിന്നാര്‍ സംസ്ഥാന പാതയില്‍ വാഹനങ്ങളുടെ അമിത വേഗം മൂലം ഒട്ടേറെ വന്യ ജീവികള്‍ ചത്തൊടുങ്ങുന്നു. അത്യപൂര്‍വ്വ ജൈവ വര്‍ഗങ്ങളാല്‍ സമ്പുഷ്ടമായ ചിന്നാര്‍ മേഖലയില്‍ ടാക്‌സി/ടിപ്പര്‍ ജീവനക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വാഹനത്തിന്റെ വേഗതയെപ്പറ്റി തര്‍ക്കത്തിലേര്‍പ്പെടുന്നതും ഇവിടത്തെ പതിവ് കാഴ്ചയാണ്.

കരിമുട്ടി മുതല്‍ ചിന്നാര്‍ വരെയുള്ള 15 കിലോമീറ്റര്‍ ദേശീയപാത ചിന്നാര്‍ വന്യജീവ സങ്കേതത്തിലൂടെയാണ് കടന്ന് പോകുന്നത്. വനമേഖലയിലൂടെയുള്ള അലക്ഷ്യമായ ഡ്രൈവിംഗാണ് വന്യജീവകളുടെ ജീവനെടുക്കുന്നത്.

Accident

കുട്ടിത്തേവാങ്ങ്, കുരങ്ങുകള്‍, അത്യപൂര്‍വ്വ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ തുടങ്ങി അനേകം പക്ഷിമൃഗാദികള്‍ ഇങ്ങനെ മറയൂര്‍-ചിന്നാര്‍ സംസ്ഥാനപാതയില്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ കയറിയിറങ്ങി മരണത്തിന് വിധേയരായി. റോഡിലൂടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിലില്‍ ആറുമാസം കൊണ്ട് പൊലിഞ്ഞത് 85 വന്യജീവികളാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎഫ്ആര്‍ഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് മേഖലയില്‍ വാഹനങ്ങളുടെ ഗതാതഗം നിയന്ത്രിയ്ക്കുന്നതിനായി 14സ്പീഡ് ബ്രേക്കറുകള്‍ വനംവകുപ്പിന്റെ ആവശ്യപ്രകാരം സ്ഥാപിച്ചു. സ്പീഡ് ബ്രേക്കറുകള്‍ പൊളിച്ച് കളയണമെന്ന് ആവശ്യപ്പെട്ട് ടിപ്പര്‍/ടാക്‌സി ജീവനക്കാരുടെ പ്രതിഷേധം വംനംവകുപ്പ് അധികൃതരെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയില്‍ വരെ എത്തി.

English summary
Road Accidents; 85 wild animals killed in Marayur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X