കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം ജയിച്ചു;വഴി തുറന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ക്ലിഫ് ഹൗസ് ഉപരോധത്തിനെ തുടര്‍ന്ന് വഴി തടസ്സപ്പെട്ട പ്രദേശ വാസികള്‍ക്ക് സന്ധ്യ എന്ന വീട്ടമ്മയുടെ പ്രതിഷേധം വഴി തുറന്ന് കൊടുത്തു. ഡിസംബര്‍ 12 നാണ് സ്‌കൂട്ടറില്‍ എത്തിയ സന്ധി വഴി തടസ്സപ്പെടുത്തിയതിന് സമരക്കാരെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചത്.

സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും എല്ലാ മേഖലകളില്‍ നിന്നും പ്രതികരണങ്ങള്‍ പുറത്ത് വരികയും ചെയ്തു. പരസ്യമായി പ്രതിഷേധിക്കാന്‍ സന്ധ്യ കാണിച്ച ധൈര്യത്തിന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുകയും ചെയ്തിരുന്നു.

Cliff House Protest

ഡിസംബര്‍ 13 ന് പ്രദേശത്തെ റസിഡന്റ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ സമര സ്ഥലത്ത് പ്രതിഷേധം അരങ്ങേറിയിരുന്നു. തുടര്‍ന്ന് പോലീസും സമരക്കാരും റസിഡന്റ് അസ്സോസിയേഷനും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വഴി തുറക്കാന്‍ ധാരണയായത്.

നാട്ടുകാരുടെ വഴി അടച്ചത് തങ്ങളല്ല, പോലീസ് ആണ് എന്ന് നിലപാടാണ് എല്‍ഡിഎഫ് നേതാക്കള്‍ സ്വീകരിച്ചത്. സംഗതി സത്യവും ആണ്. എന്നാല്‍ തങ്ങള്‍ക്ക് വേറെ നിര്‍വ്വാഹമില്ലെന്നാണ്‌ പോലീസുകാര്‍ ആണയിട്ടത്. ഒടുവില്‍ തുറന്നിട്ട വഴിയില്‍ തങ്ങള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്ന് ഇടത് നേതാക്കള്‍ ഉറപ്പ് നല്‍കിയതോടെ പ്രശ്‌നത്തിന് പരിഹാരമായി.

മുഖ്യമന്ത്രിയെ അല്ലാതെ മറ്റാരേയും തടയില്ലെന്ന് സമരക്കാര്‍ നേരത്തെ തന്നെ ഉറപ്പ് നല്‍കിയതായിരുന്നു. എന്നിട്ടും മുഖ്യമന്ത്രിയെ പോലും തടയാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു സാധാരണ വില്ലേജ് ഓഫീസ് മാര്‍ച്ചിന് എത്തുന്ന അത്ര ആളുകള്‍ പോലും എത്താത്ത ഒരു സമരത്തിന് ഇത്രയും പോലീസ് ബന്ദവസ് വേണോ എന്ന സംശയം നാട്ടുകാര്‍ക്കും ഇടത് നേതാക്കള്‍ക്കും ഇതുവരെ മാറിയിട്ടില്ല.

English summary
Road blocking isse. solved in front of Cliff house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X