കുതിരാന്‍ തുരങ്ക പാതയ്ക്കു സമീപം റോഡ് തകര്‍ന്നു
തൃശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കുതിരാന്‍ തുരങ്ക പാതയ്ക്ക് സമീപം റോഡ് തകര്‍ന്നു. കുതിരാന്‍ തുരങ്ക പാതയിലേക്ക് കയറുന്ന ഭാഗത്തെ മണ്ണാണ് മീറ്ററുകളോളം താഴ്ന്നത്. കഴിഞ്ഞ രണ്ട് ദിവസമായി റോഡ് തകരാന്‍ തുടങ്ങിയിട്ട് എന്നാണ് അറിയുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഈ പാത തുറന്നു തുരങ്കത്തില്‍ കുടി വാഹനങ്ങള്‍ കടത്തി വിടാന്‍ തുടങ്ങിയെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി. ഇപ്പോള്‍ തുരങ്ക പാതയുടെ പണി നടക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ എണ്ണം തീരെ കുറവാണ്.

വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത കുതിരാന്‍ തുരങ്ക പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്ന നിലയില്‍
ഇപ്പോള്‍ ഇടിഞ്ഞതിന്റെ എതിര്‍ ഭാഗം കഴിഞ്ഞ ഏപ്രിലില്‍ ഇത്തരത്തില്‍ ഇടിഞ്ഞിരുന്നു. നേരത്തെ മുതല്‍ തന്നെ റോഡ് നിര്‍മാണത്തില്‍ വന്‍ അഴിമതി നടക്കുന്നതായി ആക്ഷേപമുണ്ട്. വേണ്ടത്ര ഗുണനിലവാരം ഇല്ലാതെയാണ് റോഡ് നിര്‍മാണം നടക്കുന്നത്. നിര്‍മാണം കഴിഞ്ഞ സര്‍വീസ് റോഡുകള്‍ ഭൂരിഭാഗവും തകര്‍ന്നു കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications