ഇരുമ്പുപാലത്തില്‍ റോഡ് ഇടിഞ്ഞു; തുരങ്കത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നു
കുതിരാന്‍: കുതിരാനില്‍ ഒന്നും ശരിയാകുന്നില്ല. തുരങ്ക നിര്‍മാണം അനന്തമായി നീളുന്നതിനിടെ പണി പൂര്‍ത്തിയായ റോഡ് ഇടിഞ്ഞു. പീച്ചി റിസര്‍വോയറില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ പാലത്തിലേക്കുള്ള റോഡാണ് ഇന്നലെ ഇടിഞ്ഞത്. റോഡ് നിര്‍മ്മാണത്തിനായിട്ട പാറപ്പൊടി മഴയെത്തുടര്‍ന്ന് ഇരുന്നതാണ് റോഡ് ഇടിയാന്‍ കാരണം.
ഈ ഭാഗത്തുടനീളം പാറപ്പൊടിയാണ് നിര്‍മ്മാണത്തിനേറെയും ഉപയോഗിച്ചിട്ടുള്ളത്. മഴവെള്ളം നനയുമ്പോള്‍ പാറപ്പൊടി ഇരുന്ന് റോഡ് തകരുന്നത് ഇത് ആദ്യമല്ല. ചുവന്നമണ്ണ് ദേശീയ പാതയില്‍ സമാന പ്രശ്‌നത്തെ തുടര്‍ന്ന് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. കൊമ്പഴ വില്ലന്‍ വളവില്‍നിന്നും തുരങ്കത്തിലേക്ക് പോകുന്ന റോഡാണ് തകര്‍ന്നത്. കഴിഞ്ഞ മാസം തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തി വിടും എന്നായിരുന്നു കരാര്‍ കമ്പനി പറഞ്ഞിരുന്നത്.

അങ്ങെനയെങ്കില്‍ ഈ റോഡിലൂടെയാണ് വാഹങ്ങള്‍ കടന്നു പോവുക. ഇത് വന്‍ ദുരന്തത്തിന് വഴിവയ്ക്കുമായിരുന്നു. പീച്ചി റിസര്‍വോയറിലൂടെ കടന്നു പോകുന്ന ഈ റോഡിനു വേണ്ടി റോഡിന്റെ ഇരു ഭാഗങ്ങളിലും കരിങ്കല്ല് കെട്ടി കയറ്റിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.












Click it and Unblock the Notifications