കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ ;റോഡ് സുരക്ഷാ വാരത്തിന് വടകരയിൽ തുടക്കമായി

  • By Sreejith Kk
Google Oneindia Malayalam News

വടകര: റോഡ് സുരക്ഷയെപ്പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ട്ടിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ വാരത്തിന്റെ വടകര ആർ.ടി.ഒ.തല ഉൽഘാടനം ഇ.കെ.വിജയൻ എം.എൽ.എ.നിർവ്വഹിച്ചു.ആർ.ടി.ഒ.വി.വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.ജില്ലാ പോലീസ് മേധാവി എം.കെ.പുഷ്ക്കരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു

.തഹസിൽദാർ പിക സതീഷ്‌കുമാർ,പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ വിജയകുമാർ,കൊയിലാണ്ടി ജോയന്റ് ആർടിഒപി രാജേഷ്,എം.വി.ഐ.എൻ.രാകേഷ്,ഡോ:കെ.എം.അബ്ദുള്ള,പി.പി.രാജൻ,രാജ്‌കുമാർ എന്നിവർ പ്രസംഗിച്ചു.റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കാറില്‍ കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുന്നത്. മുന്‍സീറ്റിലെ എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം.

road safety week

വേഗത മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന മുന്നറിയിപ്പ് നല്‍കുന്ന അലാറം, പിന്‍വശത്തെ പാര്‍ക്കിങ് സംവിധാനം എന്നീ സംവിധാനങ്ങള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം. ഓട്ടോമോട്ടീവ് ഇന്‍ഡസ്‌ട്രി സ്റ്റാന്‍ഡേര്‍ഡ് ചട്ടം 145 പ്രകാരമാണ് ഈ സംവിധാനങ്ങള്‍ ഒരുക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുന്ന ഭാരത് എന്‍സിഎപി(ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ക്രാഷ്‌ ടെസ്റ്റില്‍ പഞ്ചനക്ഷത്ര റേറ്റിങ്ങോടെ വിജയിക്കുന്ന വാഹനം മാത്രമെ വിപണിയില്‍ വില്‍ക്കാനാകൂ. റോഡ് സുരക്ഷയുടെ ഭാഗമായുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ 2019 മാര്‍ച്ച് മുതലാണ് നടപ്പാക്കുക.

വേഗത 80 കിലോമീറ്ററില്‍ അധികമാകുമ്പോഴാണ് വേഗത മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 100 കിലോമീറ്ററിലധികം വേഗതയില്‍ വാഹനം എത്തിയാല്‍ ഈ സംവിധാനം തുടര്‍ച്ചയായി അലാറം മുഴക്കിക്കൊണ്ടിരിക്കും. അടുത്തിടെ വാഹനാപകടങ്ങള്‍ ക്രമാതീതമായി പെരുകിയതിനാലാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

English summary
road safety week begins in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X