ഉണ്ടാക്കുന്നതിലും വേഗത്തില്‍ പൊളിഞ്ഞു; പുതിയ റോഡുകളില്‍ 45 ശതമാനവും മോശമെന്ന് വിജിലന്‍സ്
തിരുവനന്തപുരം: കേരളത്തിലെ റോഡുകളിലെല്ലാം കുഴി വീണ് ഒരു പരുവത്തിലാണ്. വലിയ രോഷമാണ് ഇതില്‍ നാട്ടുകാര്‍. എന്നാല്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അടുത്ത കാലത്ത് പുതുതായി ടാറിട്ട റോഡുകളില്‍ 454 ശതമാനവും പൊളിഞ്ഞു തുടങ്ങിയെന്നാണ് വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ ടാര്‍ ചെയ്തിരിക്കുന്നത് 148 റോഡുകളാണ്. ഇതില്‍ 67 എണ്ണത്തില്‍ ഇപ്പോള്‍ കുഴികളുണ്ട്. റോഡ് നിര്‍മാണത്തിലും ടാറിംഗിലുമെല്ലാം നിരവധി അപാകതകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം ഉള്ളപ്പോള്‍ റോഡുകള്‍ അടുത്തൊന്നും നന്നാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

റോഡ് നിര്‍മാണ ക്രമക്കേടുകള്‍ കണ്ടെത്താന്‍ വിജിലന്‍സ് നടത്തുന്ന ഓപ്പറേഷന്‍ സരള്‍ രാസ്തയുടെ മൂന്നാം ഘട്ട പരിശോധനയിലാണ് റോഡുകളുടെ അവസ്ഥ മഹാ മോശമാണെന്ന് കണ്ടെത്തിയത്. ഇത് മാത്രമല്ല ടാറിംഗിലും പ്രശ്‌നങ്ങളുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ 1115 റോഡുകളും പൊതുമരാമത്തിന്റെ 24 റോഡുകളും കെഎസ്ടിപിയുടെ ഒന്‍പത് റോഡുകളും വെള്ളിയാഴ്ച്ച പരിശോധിച്ചു. ഇതില്‍ പതിനൊന്‍പത് റോഡുകളില്‍ ടാര്‍ ഉപയോഗിച്ചിരിക്കുന്നത് കുറഞ്ഞ അളവിലാണ്. സുപ്രധാന ജില്ലകളിലാണ് ഇതെല്ലാം. തിരുവനന്തപുരം, കൊല്ലം, വയനാട്, ജില്ലകളിലെ മൂന്ന് റോഡുകള്‍ വീതമാണ് മതിയായ ടാറില്ലാതെ നിര്‍മിച്ചിരിക്കുന്നത്.
തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടും, പത്തനംതിട്ട, എറണാകുളം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതം റോഡുകളുകളുമാണ് ആവശ്യത്തിന് ടാറില്ലാതെ നിര്‍മിച്ചത്. വേറെയും നിര്‍മാണ പിഴവുകള്‍ ധാരാളമുണ്ട്. കൊല്ലം ജില്ലയില്‍ നിര്‍മിച്ച ഒരു റോഡില്‍ ആവശ്യത്തിന് റോഡ് റോളര്‍ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഈ റോഡ് നിര്‍മിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്ന് തരിപ്പണമായി. ഇതെല്ലാം നിര്‍മാണത്തിലെ അനാസ്ഥ കൊണ്ട് ഉണ്ടായതാണെന്നും വിജിലന്‍സ് കുറ്റപ്പെടുത്തുന്നുണ്ട്.
ആദ്യ ഘട്ട പരിശോധനയില്‍ ശേഖരിച്ച 107 റോഡുകളുടെ സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഈ മാസം ലഭിക്കുമെന്ന് വിജിലന്‍സ് വ്യക്തമാക്കി. സാമ്പിള്‍ ഫലപ്രകാരം ഈ റോഡ് നിര്‍മിച്ചവര്‍ക്കെതിരെയും കരാറുകാര്‍ക്കെതിരെയും നടപടിയുണ്ടാവും. സാമ്പില്‍ പരിശോധന ശരിക്കും വിശകലനം ചെയ്താല്‍, റോഡ് നിര്‍മിക്കാനായി എന്തെല്ലാം സാമഗ്രികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്താം.
ഇതോടെ പലരും കുടുങ്ങാനാണ് സാധ്യത. കരാറില്‍ പറയുന്നത് പ്രകാരമുള്ള ടാറും മെറ്റലും കണ്ടെത്തിയില്ലെങ്കില്‍ കരാറുകാര്‍ക്കും മേല്‍നോട്ടത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയുണ്ടാവും.












Click it and Unblock the Notifications