Get Updates
Get notified of breaking news, exclusive insights, and must-see stories!

കവര്‍ച്ചയ്ക്ക് കയറിയ വീട്ടിലെ കൂട്ടആത്മഹത്യ തടഞ്ഞ് കള്ളന്‍ മൊട്ട ജോസ്

തിരുവനന്തപുരം: ഈ 'മൊട്ടജോസ് മൊട്ട ജോസ് 'എന്ന് കേട്ടിട്ടുണ്ടോ. എന്നാല്‍ ഇനി കേള്‍ക്കാം. ആള്‍ ഒരു കള്ളനാണ്. അതായത് മോഷണം നടത്താന്‍ കയറുന്ന വീട്ടില്‍ ഒരു ഉറമ്പിനെ പോലും നോവിയ്ക്കാത്ത കള്ളന്‍. അടുത്തിടെ മോഷണത്തിന് കയറിയ വീട്ടിലെ കുടുംബത്തെ ജോസ് ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചു. തുടര്‍ന്ന് പൊലീസ് പിടിയാലാവുകയും ചെയ്തു. വിവിധ ജില്ലകളില്‍ കേസുണ്ടെങ്കിലും ഇനി കളളനാവില്ലെന്ന് ജോസ് പറയുന്നു.

ലാല്‍ ജോസ് ചിത്രമായ മീശമാധവനിലെ മാധവന്‍ എന്ന കള്ളനെപ്പോലെ ചെറുപ്രായത്തില്‍ തന്നെ കള്ളനായ ആളാണ് ജോസ്. മാധവന്‍ മീശ മാധവനായതുപോലെ ജോസ് മൊട്ട ജോസാകുന്നതിന് പിന്നിലും ഒരു കഥയുണ്ട്. മോഷണത്തിന് കയറുന്ന വീടുകളില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കി കഴിച്ച ശേഷമേ ജോസ് മടങ്ങൂ.കോഴിമുട്ടയാണ് ഇഷ്ടം. അങ്ങനെ ജോസ് മൊട്ട ജോസ് ആയി.

Motta Jose

അടുത്തിടെ കൊല്ലം പരവൂരില്‍ ഒരു വീട്ടില്‍ മോഷണത്തിനായി ജനല്‍ പൊളിച്ച് അകത്തു കയറിയതാണ് ജോസ്. അകത്തെത്തിയ ജോസ് കണ്ടത് സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്യാന്‍ സയനൈഡ് കുപ്പിയുമായ് നില്‍ക്കുന്ന നാലംഗ കുടുംബത്തെ. ഇവരുടെ ദുരിത കഥകേട്ട ജോസ് കൈയ്യിലുണ്ടായിരുന്ന 4500 രൂപ കൊടുത്തു.

രണ്ട് ദിവസമായി പട്ടിണിയിലായിരുന്ന കുടുംബത്തിന് അയല്‍ വീട്ടിലെ കപ്പയും മോഷ്ടിച്ച് കൊടുത്തു. പൊലീസ് പിടിയിലാവും വരെ ഈ വീട്ടിലായിരുന്നു താമസം. പല തവണ ജോസ് പൊലീസ് പിടിയിലായിട്ടുണ്ട്. എന്നാല്‍ ഒരിയ്ക്കല്‍ പോലും പൊലീസിനെ വെട്ടിച്ച് കടന്നിട്ടില്ല. കോടതിയില്‍ കുറ്റം നി്‌ഷേധിച്ചിട്ടുമില്ല.

ഭക്ഷണത്തോട് ഏറെ പ്രിയമുള്ള ജോസ് മോഷ്ടിയ്ക്കുന്ന പണം ആഹാരം കഴിയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്. അടുത്തിടെ ചാല മാര്‍ക്കറ്റില്‍ നിന്നും ഒരു ആപ്പിള്‍ ഐ പാഡ് വാങ്ങിയിരുന്നു. പാട്ടൊക്കെ കേട്ട് ജീവിതം അടിച്ചുപൊളിയ്ക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കള്ളനായത് കൊണ്ട് സംശയകരമായി കൈയ്യില്‍ കിട്ടിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തതാണ്.

മോഷണത്തിനായി വാതിലുകള്‍ കത്തിച്ച് അകത്തു കയറുന്നത് ജോസിന്റെ രീതിയായിരുന്നു. എന്നാല്‍ അടുത്തിടെ വാതില്‍ കത്തിച്ച വീട്ടിലെ സ്ത്രീകള്‍ കരഞ്ഞു കൊണ്ട് തന്നെ ശപിച്ചെന്നും അതിനാല്‍ ഈ രീതി ഒഴിവാക്കിയെന്നും മൊട്ടജോസ് പൊലീസിനോട് പറഞ്ഞു. ഇനി മോഷണത്തിനില്ലെന്നും ജോസ് പൊലീസിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+