കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം കുത്തിപ്പൊളിച്ച് മോഷണ ശ്രമം; അലാറം മുഴങ്ങിയപ്പോള്‍ പേടിച്ചോടി...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരത്ത് കുറച്ച് നാളുകള്‍ക്ക് മുമ്പാണ് എടിഎമ്മുകളില്‍ ഹൈ ടെക് മോഷണം നടന്നത്. എന്നിട്ടും ബാങ്കുകള്‍ എടിഎമ്മുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടില്ല. പെരുമ്പാവൂര്‍ വെങ്ങോലയില്‍ എടിഎം തകര്‍ത്ത് കവര്‍ച്ച ശ്രമം അതിനുള്ള തെളിവാണ്.

സെക്യൂരിറ്റി ഇല്ലാത്ത എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. ചൊവ്വാഴ്ച വെളുപ്പിനാണ് സംഭവം. പുലര്‍ച്ചെ മൂന്നരയോടെ മോഷ്ടാക്കള്‍ എടിഎം കുത്തിപ്പൊളിച്ച് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് എസ്ബിടിയുടെ എടിഎമ്മുകളില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ച് രഹസ്യക്യാമറയുടെ സഹായത്തോടെ പിന്‍ നമ്പര്‍ ചോര്‍ത്തിയാണ്‌മോഷ്ടാക്കല്‍ പണം തട്ടിയെടുത്തത്ത്. നാല് വിദേശികളെ പിടികൂടിയെങ്കിലും ഇവരുപയോഗിച്ച സാങ്കേതിക വിദ്യ കണ്ട് ബാങ്ക് അധികൃതര്‍പോലും ഞെട്ടിയിരുന്നു. എന്നാല്‍ പെരുമ്പാവൂരിലെ മോഷണം ഹൈടെക്കല്ല, കുത്തിപ്പൊളിച്ചാണ്. മോഷ്ടാക്കള്‍ക്ക് വിനയായത് അലാറം...

മോഷണം

മോഷണം

വെങ്ങോലയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. എടിഎം കുത്തിപ്പൊളിച്ചായിരുന്നുകവര്‍ച്ചാശ്രമം.

അലാറം

അലാറം

എടിഎമ്മിന്റെ പുറം ചട്ട കുത്തിപ്പൊളിക്കുന്നതിനിടെ അലാറം അടിച്ചതാണ് മോഷ്ടാക്കള്‍ക്ക് വിനയായത്. ശബ്ദം കേട്ട മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

സുരക്ഷ

സുരക്ഷ

മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത എടിഎം തിരഞ്ഞ് പിടിച്ചാണ് മോഷണം. വെങ്ങോലയിലെ എടിഎമ്മില്‍ സെക്യൂരിറ്റി ഇല്ലായിരുന്നു.

എങ്ങനെ പിടികൂടും

എങ്ങനെ പിടികൂടും

വിവരം അറിഞ്ഞ് ബാങ്ക് അധികൃതര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ സ്ഥലം വിട്ടു. പോലീസും മറ്റ് സുരക്ഷാ ജീവനക്കാരും മോഷണ ശ്രമം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഥലത്തെത്തിയത്.

പണം

പണം

കവര്‍ച്ച ശ്രമത്തിനിടെ എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്യാമറ

ക്യാമറ

എടിഎമ്മില്‍ സിസിടിവി ക്യാമറ ഉണ്ടെങ്കിലും മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്നറിയില്ല. സംസ്ഥാനത്തെ മിക്ക എടിഎമ്മുകളുടെയും ക്യാമറകള്‍ തകരാറിലാണെന്നാണ് അടുത്തിടെ നടന്ന ഒരു പരിശോധനയില്‍ കണ്ടെത്തിയത്.

English summary
Robbers tried to break open an ATM of the South Indian Bank at Vengola in Perumbavoor .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X