നഗരസഭാ മുന്‍ ചെയര്‍മാനെ ഭീഷണിപ്പെടുത്തി കവര്‍ച്ച
തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭാ മുന്‍ ചെയര്‍മാനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ മോതിരവും കവര്‍ന്നതായി പരാതി. മുന്‍നഗരസഭാ ചെയര്‍മാനും ഇരിങ്ങാലക്കുട കൊരുമ്പശേരി സ്വദേശിയുമായ ഇ.എം. പ്രസന്നന്റെ 15,000 രൂപയും 7 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മോതിരവുമാണ് ഇന്നലെ രാത്രി കണിമംഗലം പാടത്തുവെച്ച് കവര്‍ന്നത്. രാത്രിയില്‍ ബന്ധുവിനെ പറഞ്ഞയക്കാന്‍ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ എത്തിയതായിരുന്നു ഇദ്ദേഹം.
തിരിച്ച് ഇരിങ്ങാലക്കുടയില്‍ എത്താന്‍ ബസ് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവിന്റെ സഹായം തേടുകയായിരുന്നു. പിന്നീട് യുവാവും പ്രസന്നനും ബൈക്കില്‍ ഇരിങ്ങാലക്കുടയിലേക്ക് യാത്രതിരിക്കുകയും ചെയ്തു. എന്നാല്‍ ആളൊഴിഞ്ഞ കണിമംഗലം പാടത്തെത്തിയപ്പോള്‍ യുവാവ് ബണ്ട് റോഡിലൂടെ ബൈക്ക് കൊണ്ടുപോകുകയും പിന്നീട് ബൈക്ക് നിര്‍ത്തി പ്രസന്നനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.

എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ബാഗിലുണ്ടായിരുന്ന പണം യുവാവ് കവരുകയും സ്വര്‍ണ മോതിരം ഊരാന്‍ കിട്ടാത്തതിനെ തുടര്‍ന്ന് അക്രമി മോതിരം കടിച്ച് പൊട്ടിച്ച് എടുക്കുകയും ചെയ്തു. പ്രസന്നന്‍ നെടുപുഴ പോലീസില്‍ പരാതി നല്‍കി.


Click it and Unblock the Notifications