കൊച്ചിയില്‍ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം... വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച, ഗൃഹനാഥന് പരിക്ക്
തൃപ്പൂണിത്തുറയിലെ വീട്ടിലാണ് മോഷണം നടന്നത്
കൊച്ചി: എറണാകുളം ജില്ലയില്‍ മോഷണ പരമ്പര തുടരുന്നു. ഹില്‍പാലസിനു സമീപത്തുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാരെ കെട്ടിയിട്ട ശേഷം മോഷണസംഘം 50 ലേറെ പവന്‍ സ്വര്‍ണമാണ് തട്ടിയെടുത്തത്. ഇത് കൂടാതെ പണവും ക്രെഡിറ്റ് കാര്‍ഡുമെല്ലാം മോഷ്ടാക്കള്‍ കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു.

തമിഴ്‌നാട്ടുകാരടങ്ങുന്ന പത്തംഗ സംഘമാണ് വീടിന്റെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ച ശേഷം വീട്ടുകാരെ കെട്ടിയിട്ട് സിനിമാ സ്റ്റൈലില്‍ മോഷണം നടത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രി രണ്ടര മണിയോടെയായിരുന്നു സംഭവം.

ഹില്‍പാലസിനു അടുത്ത് താമസിക്കുന്ന അനന്തകുമാര്‍ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. അനന്തകുമാറും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മോഷ്ടാക്കറുടെ ആക്രമണത്തില്‍ അനന്തകുമാറിന്റെ തലയ്ക്കു പരിക്കുപറ്റിയിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് കൊച്ചി നഗരത്തില്‍ മോഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടുകാരെ ഭീഷണിപ്പെടുത്തി മോഷണസംഘം അഞ്ചു പവന്‍ കവര്‍ന്നിരുന്നു.












Click it and Unblock the Notifications