Get Updates
Get notified of breaking news, exclusive insights, and must-see stories!

കവര്‍ച്ചയും കൊലപാതകവും; പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

കാസര്‍കോട്: ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന കവര്‍ച്ചകളും കൊലപാതകങ്ങളും തടയാനും കുറ്റവാളികളെ പിടികൂടാനും പൊലീസ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
പെരിയാട്ടടുക്കത്തെ ദേവകിയുടെയും ചീമേനിയിലെ ജാനകിയുടെയും മരണത്തിലെ കൊലപാതകികളെ പിടികൂടാന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പെരിയക്കടുത്ത് ആയംപാറയില്‍ കയ്യും കാലും ബന്ധിച്ച് സുബൈദ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇടക്കിടെ കളവും കവര്‍ച്ചയും നടക്കുന്നു. ഇതിലെല്ലാം ജനങ്ങള്‍ വലിയ ആശങ്കയിലാണ്. ഇത്തരം ഒരു സ്ഥിതിയില്‍ പൊലീസ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജില്ലയില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം.

police

ആവശ്യമായ സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനുള്ള സംവിധാനമുണ്ടാകണം. ജില്ലയില്‍ പൊലീസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കാനും ആവശ്യത്തിന് വാഹനങ്ങള്‍ അനുവദിക്കാനും നടപടിയുണ്ടാകണം. രാത്രികാല പട്രോളിംഗ് കാര്യക്ഷമമാക്കണം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+