Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയയുടെ വീട്ടിലെ മോഷണം: ദുരൂഹതയെന്ന് പൊലീസ്

തിരുവനന്തപുരം: തെന്നിന്ത്യന്‍ നടി ഇനിയയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ ദുരൂഹതയെന്ന് കേസന്വേഷിക്കുന്ന പൊലീസ്. മോഷണം നടന്ന സാഹചര്യവും ശാസ്ത്രീയ തെളിവുകളും ബന്ധിപ്പിച്ചുനോക്കുമ്പോള്‍ പരസ്പരബന്ധമില്ലെന്നാണ് പൊലീസിന്റെ പക്ഷം.

സെക്കന്റ് ഷോ സിനിമകഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീടിന്റെ മുന്‍വാതില്‍ തുറന്നിരുന്നെന്നും അകത്തുള്ള മുറിയുടെ വാതില്‍ തകര്‍ത്താണ് പണവും സ്വര്‍ണവും മോഷ്ടിച്ചതെന്നുമാണ് ഇനിയയുടെ അച്ഛന്‍ സലാലുദ്ദീന്‍ നല്‍കിയ മൊഴി.

Iniya

മുന്‍വാതില്‍ തകര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാണ്. പൂട്ട് അറുത്ത് അകത്തു കടന്നതിന്റെയോ തകര്‍ത്തതിന്റെയോ ലക്ഷണങ്ങളൊന്നും ഇല്ല. താക്കോല്‍ ഉപയോഗിച്ച് അകത്ത് കടന്നതാവാം എന്നാണ് പൊലീസിന്റെ നിഗമനം. കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്തിട്ടുണ്ടെങ്കിലും മറ്റുമുറികളിലൊന്നും കള്ളന്‍ കയറാത്തതും സംശയത്തിനിടവരുത്തുന്നതാണ്.

വീട്ടുകാര്‍ പുറത്തു പോയപ്പോള്‍ വീടും പുറവും അറിയാവുന്ന ആരോ പൂട്ട് താക്കോലുപയോഗിച്ച് തുറന്ന് അകത്തു കയറി മോഷ്ടിച്ചെന്നാണ് പൊലീസിന്റെ നിഗമനം. സ്വര്‍ണാഭരണവും പണവും സൂക്ഷിച്ചിരുന്ന മുറി അറിയാവുന്നതുകൊണ്ടാണ് ആ മുറിമാത്രം തകര്‍ത്ത് അകത്ത് കടന്നത്. മോഷണത്തിന് ശേഷം മുന്‍വാതിലിലൂടെ തന്നെ പുറത്തേക്ക് പോയിയെന്നുമാണ് പൊലീസ് പറയുന്നത്.

തമ്പാനൂര്‍ സിഐയാണ് അന്വേഷണം നടത്തുന്നത്. വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കൂടാതെ പൂട്ട് തകര്‍ത്ത് മോഷണം നടത്തുന്നവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+