നടന്‍ ബാലയെ ആക്രമിച്ച ശേഷം വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമം
കൊച്ചി: നടന്‍ ബാലയുടെ കൊച്ചി പാലാരിവട്ടത്തുള്ള ഫ്ളാറ്റില്‍ മോഷണശ്രമം. 12 അംഗ സംഘമാണ് ബാലയെ മര്‍ദ്ദിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. സമീപത്തെ ഫ്ളാറ്റുകളിലും സംഘം മോഷണത്തിന് ശ്രമിച്ചതായി പരാതി. ബാലയും ഭാര്യ അമൃതയും മകള്‍ അവന്ദികയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
ഇവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ എത്തുകയും മോഷണ സംഘം ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഘത്തിലുള്ള ആരെയും പിടി കൂടിയിട്ടില്ല. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ബാലയുടെ വീട്ടില്‍
നടന്‍ ബാലയുടെ പാലാരിവട്ടത്തുള്ള ഫ്ളാറ്റിലാണ് മോഷണശ്രമം. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. ബാലയും ഭാര്യ അമൃതയും മകള്‍ അവന്ദികയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്

മോഷണം ഇങ്ങനെ
12 അംഗ സംഘമാണ് മോഷണത്തിന് ശ്രമിച്ചത്. വാതിലില്‍ മുട്ടിയപ്പോള്‍ ബാല കതക് തുറന്നു. തുടര്‍ന്ന് ആറംഗം സംഘം ബാലയെ മര്‍ദ്ദിച്ചു. ഈ സമയം മറ്റ് ആറ് പേര്‍ പിന്‍വാതിലിലൂടെ അകത്ത് കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബാലയും ഭാര്യയും ബഹളം വയ്ക്കുകയും അയല്‍വാസികള്‍ ഓടിയെത്തുകയുമായിരുന്നു

മോഷണം നടന്നില്ല
അന്യ സംസ്ഥാനക്കാരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്ന് ബാല പറഞ്ഞു. അയല്‍ക്കാര്‍ എത്തിയതോടെ മോഷണ സംഘം ഓടി രക്ഷപ്പെട്ടുകയായിരുന്നു. ഒരാളെപ്പോലും പിടികൂടാന്‍ പൊലീസിനായിട്ടില്ല

മറ്റിടങ്ങളിലും
മറ്റ് ഫ്ളാറ്റുകളിലും സംഘം മോഷണത്തിന് ശ്രമിച്ചതായി പരാതിയുണ്ട്

പുതിയ രീതി
ഒരേ സമയം വീടിന്റെ മുന്നിലൂടെയും പിന്നിലൂടെയും അതിക്രമിച്ച് കടന്നെത്തി മോഷണം നടത്തുന്നതാണ് മോഷ്ടാക്കളുടെ പുതിയ രീതി












Click it and Unblock the Notifications