നഗ്നചിത്രം എടുത്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തിയ രണ്ടു യുവാക്കള്‍ റിമാന്‍ഡില്‍

  • Posted By: നാസര്‍
Subscribe to Oneindia Malayalam

മലപ്പുറം: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ കാത്തികാണിച്ച് ഭീഷണിപ്പെടുത്തി നഗ്ന ചിത്രം എടുക്കുകയും ശേഷം ബലാത്സംഗം ചെയ്തു കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു.

സിപിഎം നേതാവിനെ അര്‍ധരാത്രിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിച്ചു,വട്ടംകുളത്ത് ഇന്നു ഹര്‍ത്താല്‍

ഒരാഴ്ച മുന്പ് അരീക്കോട് നടന്ന കേസിലാണ് വടകര മയ്യന്നൂര്‍ പനന്പത്ത് ഇസ്മായില്‍ (27), മയ്യന്നൂര്‍ തട്ടാരത്തിമീറ്റല്‍ ഷാനവാസ് (35) എന്നിവര്െ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഏഴിനാണ് സംഭവം.

photo

അറസ്റ്റിലായ ഇസ്മായീല്‍, ഷാനവാസ്

മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നു അകത്തു കടന്ന മോഷ്ടാക്കള്‍ കുഞ്ഞുമായി ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കടന്നാക്രമിക്കുകയായിരുന്നു. കത്തിക്കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയാക്കി മൊബൈലില്‍ ഫോട്ടോയെടുത്തു. പിന്നീട് ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യുകയും ആഭരണങ്ങളും പാസ്‌പോര്‍ട്ടും ഫോണും മറ്റു രേഖകളും കവര്‍ച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവതിയെ ഫോണില്‍ വിളിച്ചു രണ്ടു ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ നഗ്്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്നു യുവതി മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്്‌റക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ മുക്കത്ത് വച്ചാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കവര്‍ച്ചക്കായി ബൈക്കില്‍ എത്തിയ യുവാക്കളുടെ ദൃശ്യങ്ങള്‍ യുവതിയുടെ വീടിനോടു ചേര്‍ന്നുള്ള സിസി ടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇതും കേസ് അന്വേഷണത്തിനു പോലീസിനു സഹായകമായി. അറസ്റ്റിലായ ഇസ്മായില്‍ പലയിടത്ത് നിന്നായി വിവാഹം ചെയ്ത കേസും നിലവിലുണ്ട്.

മലപ്പുറം ഡിവൈഎസ്പി. ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ മഞ്ചേരി സിഐ എം.വി ഷൈജു, അരീക്കോട് എസ്‌ഐ കെ. സിനോദ്, സിപിഒ ജിഗീഷ്, രാജരത്‌നം, ശശി കുണ്ടറക്കാട്, സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തന്ത്രപരമായി പിടികൂടി അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതികളെ ഇന്നു രാവിലെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

English summary
robbery case in malappuram-culprits remanded

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്