പോലീസ് ചമഞ്ഞ് തട്ടിപ്പ്, 10 ലക്ഷം കവർന്നു!! സ്ത്രീയും പ്രതി, പണം ഉപയോഗിച്ചത് ആർഭാട ജീവിതത്തിന്!!
ഒരു ദിവസം കഴിഞ്ഞാണ് വഹാബ് പോലീസില്‍ പരാതി നല്‍കിയത്.
ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് 10 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ യുവതി ഉള്‍പ്പെടെ അഞ്ച് പേര് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് ആന്‍സിയ മന്‍സിലില്‍ പ്രേം നിഷാദ്, മാഞ്ഞാങ്ങോട് സ്വദേശി കല്‍പ്പന, മാള സ്വദേശി ജിബിന്‍രാജ്, ഷഫീക്ക്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഏപ്രില്‍ 15ന് വൈകീട്ടാണ് ചാവക്കാട് പോലീസ് സ്റ്റേഷന് പിന്നില്‍ നിന്ന് ഷാഡോ പോലീസ് ചമഞ്ഞ് പ്രതികള്‍ ചാവക്കാട് സ്വദേശി വഹാബിന്റെ കയ്യില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നത്.

കല്‍പ്പനയ്ക്ക് 15,000 രൂപ നല്‍കണമെന്ന് വിദേശത്ത് നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വഹാബ് ഇവരെ വിളിച്ചത്. ചാവക്കാട് പോലീസ് സ്റ്റേഷന് പുറകില്‍ വെച്ച് പണം വാങ്ങാം എന്ന് ഇവര്‍ വഹാബിനെ അറിയിച്ചു

ഒരു യുവാവിന് ഒപ്പമാണ് കല്‍പ്പന പണം വാങ്ങാനായി എത്തിയത്. പുറകെ ഒരു കാറില്‍ ആളുകള്‍ എത്തി. തങ്ങള്‍ ഷാഡോ പോലീസ് ആണെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് വഹാബിന്റെ കയ്യിലുണ്ടായിരുന്ന പണം എല്ലാം വാങ്ങി കാറില്‍ കയറ്റി.

കാറില്‍ കയറ്റി കൊണ്ട് പോയ വഹാബിനെ വഴിയില്‍ ഇറക്കി വി്ട്ടു. അപ്പോഴാണ് താന്‍ പറ്റിയ്ക്കപ്പെട്ടെന്ന വിവരം വഹാബ് തിരിച്ചറിഞ്ഞത്. എന്നാല്‍ നഷ്ടപ്പെട്ടത് കുഴല്‍പണം ആയത് കൊണ്ട് ഇയാള്‍ പോലീസില്‍ പരാതിപ്പെടാന്‍ മടിച്ചു.

ഒരു ദിവസം കഴിഞ്ഞാണ് വഹാബ് പോലീസില്‍ പരാതി നല്‍കിയത്. ചേറ്റുവ പാലത്തിന് അടുത്താണ് ഇയാളെ ഇറക്കി വിട്ടത്. അപ്പോള്‍ തന്നെ കാറിന്റെ നമ്പര്‍ പ്ലേറ്റ് ശ്രദ്ധിച്ചിരുന്നു. അവസാന അക്കങ്ങള്‍ വഹാബിന് മനസ്സിലാക്കാന്‍ കഴിഞ്ഞു.

കല്പ്പനയുടെ നമ്പര്‍ വഹാബ് പോലീസിന് കൈമാറിയിരുന്നു. ഈ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ വലയിലായത്.

യാത്രകളിലും താമസസസ്ഥലങ്ങളിലും വിശ്വാസ്യതയ്ക്ക് വേണ്ടിയാണ് സ്ത്രീകളെ കൂടെ കൂട്ടുന്നത്. കല്‍പ്പന എങ്ങനെ സംഘത്തോടൊപ്പം ചേര്‍ന്നു എന്ന് വ്യക്തമല്ല

കവര്‍ച്ച ചെയ്ത് ലഭിയ്ക്കുന്ന പണം ആര്‍ഭാട ജീവിതത്തിനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് കാറുകള്് വാടകയ്ക്ക് എടു്കും. മുന്തിയ ഹോട്ടലുകളില്‍ താമസം. ഇതൊക്കെയായിരുന്നു ഇവരുടെ ജീവിത രീതി.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications