കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ചമഞ്ഞ് തട്ടിപ്പ്, 10 ലക്ഷം കവർന്നു!! സ്ത്രീയും പ്രതി, പണം ഉപയോഗിച്ചത് ആർഭാട ജീവിതത്തിന്!!

ഒരു ദിവസം കഴിഞ്ഞാണ് വഹാബ് പോലീസില്‍ പരാതി നല്‍കിയത്.

  • By മരിയ
Google Oneindia Malayalam News

ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് 10 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് ആന്‍സിയ മന്‍സിലില്‍ പ്രേം നിഷാദ്, മാഞ്ഞാങ്ങോട് സ്വദേശി കല്‍പ്പന, മാള സ്വദേശി ജിബിന്‍രാജ്, ഷഫീക്ക്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്.

പോലീസിനെ പറ്റിച്ച്

ഏപ്രില്‍ 15ന് വൈകീട്ടാണ് ചാവക്കാട് പോലീസ് സ്‌റ്റേഷന് പിന്നില്‍ നിന്ന് ഷാഡോ പോലീസ് ചമഞ്ഞ് പ്രതികള്‍ ചാവക്കാട് സ്വദേശി വഹാബിന്റെ കയ്യില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നത്.

കല്‍പ്പനയെ മുന്‍നിര്‍ത്തി

കല്‍പ്പനയ്ക്ക് 15,000 രൂപ നല്‍കണമെന്ന് വിദേശത്ത് നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വഹാബ് ഇവരെ വിളിച്ചത്. ചാവക്കാട് പോലീസ് സ്‌റ്റേഷന് പുറകില്‍ വെച്ച് പണം വാങ്ങാം എന്ന് ഇവര്‍ വഹാബിനെ അറിയിച്ചു

പണം തട്ടി

ഒരു യുവാവിന് ഒപ്പമാണ് കല്‍പ്പന പണം വാങ്ങാനായി എത്തിയത്. പുറകെ ഒരു കാറില്‍ ആളുകള്‍ എത്തി. തങ്ങള്‍ ഷാഡോ പോലീസ് ആണെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് വഹാബിന്റെ കയ്യിലുണ്ടായിരുന്ന പണം എല്ലാം വാങ്ങി കാറില്‍ കയറ്റി.

വഴിയില്‍ ഇറക്കി വിട്ടു

കാറില്‍ കയറ്റി കൊണ്ട് പോയ വഹാബിനെ വഴിയില്‍ ഇറക്കി വി്ട്ടു. അപ്പോഴാണ് താന്‍ പറ്റിയ്ക്കപ്പെട്ടെന്ന വിവരം വഹാബ് തിരിച്ചറിഞ്ഞത്. എന്നാല്‍ നഷ്ടപ്പെട്ടത് കുഴല്‍പണം ആയത് കൊണ്ട് ഇയാള്‍ പോലീസില്‍ പരാതിപ്പെടാന്‍ മടിച്ചു.

പരാതിപ്പെട്ടു

ഒരു ദിവസം കഴിഞ്ഞാണ് വഹാബ് പോലീസില്‍ പരാതി നല്‍കിയത്. ചേറ്റുവ പാലത്തിന് അടുത്താണ് ഇയാളെ ഇറക്കി വിട്ടത്. അപ്പോള്‍ തന്നെ കാറിന്റെ നമ്പര്‍ പ്ലേറ്റ് ശ്രദ്ധിച്ചിരുന്നു. അവസാന അക്കങ്ങള്‍ വഹാബിന് മനസ്സിലാക്കാന്‍ കഴിഞ്ഞു.

മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നു

കല്‍പ്പനയുടെ നമ്പര്‍ വഹാബ് പോലീസിന് കൈമാറിയിരുന്നു. ഈ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ വലയിലായത്.

വിശ്വാസ്യതയ്ക്കായി

യാത്രകളിലും താമസസസ്ഥലങ്ങളിലും വിശ്വാസ്യതയ്ക്ക് വേണ്ടിയാണ് സ്ത്രീകളെ കൂടെ കൂട്ടുന്നത്. കല്‍പ്പന എങ്ങനെ സംഘത്തോടൊപ്പം ചേര്‍ന്നു എന്ന് വ്യക്തമല്ല

ആര്‍ഭാട ജീവിതം

കവര്‍ച്ച ചെയ്ത് ലഭിയ്ക്കുന്ന പണം ആര്‍ഭാട ജീവിതത്തിനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് കാറുകള്‍് വാടകയ്ക്ക് എടു്കും. മുന്തിയ ഹോട്ടലുകളില്‍ താമസം. ഇതൊക്കെയായിരുന്നു ഇവരുടെ ജീവിത രീതി.

English summary
Robbery gang held in Chavakkad, including a woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X