തൃശൂരില്‍ ജ്വല്ലറിയില്‍ കവര്‍ച്ച; നഷ്ടപെട്ടത് 6 കിലോ സ്വര്‍ണ്ണവും 2 കിലോ വെള്ളിയും!!!
തൃശൂര്‍: തളിക്കുളത്തെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയില്‍ നിന്ന് ആറ് കിലോ സ്വര്‍ണ്ണവും രണ്ട് കിലോ വെള്ളിയും എട്ട് ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. തളിക്കുളത്തെ അമൂല്യ എന്ന സ്വര്‍ണക്കടയിലാണ് മോഷണം നടന്നത്.
ഞായറാഴ്ച പുലര്‍ച്ചെ പൂട്ടുപൊളിച്ചാണ് മോഷണ സംഘം ഉള്ളില്‍ക്കടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കടയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയിരിക്കുന്നത്.

അന്യ സംസ്ഥാന തൊഴിലാളികളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സൂചന. സ്ഥലത്ത് പോലീസ് അന്വേഷണം നടത്തുകയാണ്.












Click it and Unblock the Notifications