കോട്ടയത്ത് വീട് ആക്രമിച്ച് മോഷ്ടാക്കള്‍ ചെയ്തത്...വീട്ടമ്മമാര്‍ക്ക് പരിക്ക്!! രണ്ടു പേര്‍ പിടിയില്‍
മോഷ്ടാക്കള്‍ തമിഴ്നാട് സ്വദേശികളാണ്
അയര്‍ക്കുന്നം: കോട്ടയം അയര്‍ക്കുന്നത്ത് കള്ളന്‍മാരുടെ വിളയാട്ടം. ഇവിടെയുള്ള വീടുകള്‍ തകര്‍ത്ത് അകത്തു കയറിയ കള്ളന്‍മാര്‍ വീട്ടമ്മമാരെ ആക്രമിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കവര്‍ച്ച സംഘത്തിലെ രണ്ടു പേരെ പോലീസ് മിനിറ്റുകള്‍ക്കകം അറസ്റ്റ് ചെയ്യുകയും ചെയ്തു.

തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍. മോഷ്ടാക്കളുടെ ആക്രമണത്തില്‍ നീറിക്കാട് ടികെ റോയ് (46), ഭാര്യ ഡെയ്‌സി (43), ഇടപ്പള്ളി കുഞ്ഞ് (54) എന്നിവവര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡെയ്‌സിയുടെയും കുഞ്ഞിന്റെ ഭാര്യ ശോഭയുടെയും സ്വര്‍ണമാലകളാണ് നഷ്ടമായത്.

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് കരുതുന്നത്. വീട് കയറി ആക്രമിച്ച് മോഷണം നടത്തുകയാണ് ഇവരുടെ രീതി. സംഭവം അറിഞ്ഞയുടന്‍ അയര്‍ക്കുന്നം പോലീസും ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നുമെത്തിയ പോലീസ് സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് രണ്ടു മോഷ്ടാക്കളെ പിടികൂടിയത്.












Click it and Unblock the Notifications