താമരശേരി ചുങ്കത്ത് വീണ്ടും മൂന്ന് കടകളില്‍ മോഷണം
താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് മൂന്നു കടകളില്‍ മോഷണം. കുുമ്മല്‍ കെ.ജി ഉണ്ണിയുടെ പലചരക്ക് കടയിലും വില്‍സന്റെ ഓയില്‍ കടയിലും ഹരിദാസന്റെ വര്‍ക്ക്‌ഷോപ്പിലുമാണ് വ്യാഴാഴ്ചരാത്രിയില്‍ മോഷണം നടന്നത്.
ഉണ്ണിയുടെ നിരപ്പലകയിട്ടിരുന്ന കടയുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. 60000 രൂപ നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് താമരശേരി ടൗണില്‍ പോസ്റ്റോഫിസിന് സമീപമുള്ള മൂന്ന് കടകളില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം നടത്തിയിരുന്നു. ഈ കേസ് പോലീസ് അന്വേഷിച്ചു വരുമ്പോഴാണ് താമരശ്ശേരി ചുങ്കത്ത് വീണ്ടും വ്യാപക മോഷണമുണ്ടായത്.












Click it and Unblock the Notifications