ജ്വല്ലറി ഉടമയില്‍ നിന്ന് 100 പവനും 7 ലക്ഷവും കവര്‍ന്നു: ആറ് പേര്‍ പിടിയിലായി, എല്ലാവരും ചങ്ങാതിമാര്‍
കിളിമാനൂര്‍ ടൗണില്‍ പൂങ്കാവനം ജ്വല്ലറി ഉടമ സൈനുലാബ്ദീന്റെ സ്വര്‍ണാഭരണങ്ങളും പണവും ഒക്ടോബര്‍ ഒന്നിന് രാത്രിയിലാണു കൊള്ളയടിച്ചത്.
തിരുവനന്തപുരം: കിളിമാനൂരില്‍ ജ്വവല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികളില്‍ ആറ് പേര്‍ പിടിയിലായി. പിടിയിലായ എല്ലാവരും ചങ്ങാതിമാരാണ്. മോഷണത്തിന് ചുക്കാന്‍പിടിച്ച മൂന്ന് പേരെ കൂടി ഇനി പിടികൂടാനുണ്ട്. കിളിമാനൂര്‍ ടൗണില്‍ പൂങ്കാവനം ജ്വല്ലറി ഉടമ സൈനുലാബ്ദീന്റെ സ്വര്‍ണാഭരണങ്ങളും പണവും ഒക്ടോബര്‍ ഒന്നിന് രാത്രിയിലാണു കൊള്ളയടിച്ചത്.
100 പവന്റെ സ്വര്‍ണാഭരണങ്ങളും 6.90 ലക്ഷം രൂപയുമാണ് പ്രതികള്‍ കൊള്ളയടിച്ചത്. സുഹൃത്തുക്കളെല്ലാവരും ഒരുമിച്ചിരിക്കുമ്പോള്‍ തോന്നിയ ഐഡിയയാണത്രേ മോഷണം. മോഷണ ശ്രമം വിജയിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ എല്ലാവരും പിടിയിലായി. കേസിലെ മുഖ്യപ്രതിയടക്കം മൂന്ന് പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇവരിലൊരാള്‍ സൗദിയിലേക്ക് കടന്നെന്നാണ് പോലീസ് പറയുന്നത്.

സ്വര്‍ണവും പണവും
സൈനുലാബ്ദീന്‍ കടയടച്ചു വലിയ പാലത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറാനായി നടന്നുപോകവെ രാത്രി 8.20നു കാറിന് സമീപം ബൈക്കില്‍ കാത്തുനിന്നിരുന്ന രണ്ടംഗ സംഘം സ്വര്‍ണവും പണവും അടങ്ങിയ ബാഗ് തട്ടിയെടുത്തു കടക്കുകയായിരുന്നു.

പ്രതികളെ പിടികൂടി
ആഭരണങ്ങളും പണവും തട്ടിയെടുത്ത എം ഫൈസല്‍(22), സഞ്ജിത്ത് സോമന്‍(22), എച്ച് ആഷിഖ്(21), കിളിമാനൂര്‍ ചൂട്ടയില്‍ കോളനി ജി വിനോദ്(42), ഹരികൃഷ്ണ സാഗര്‍(23), എസ് സുജിത്(23) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ ഒളില്‍
കേസില്‍ കിളിമാനൂര്‍ സ്വദേശിയായ പ്രമോദ് പ്രസന്നന്‍, മാന്നാര്‍ സ്വദേശി ഷംസുദ്ദീന്‍, തിരുവല്ല സ്വദേശി ജോബി മാത്യു എന്നിവരെ പിടികിട്ടാനുണ്ടെന്നു പൊലീസ് പറഞ്ഞു. കേസിലെ മുഖ്യ ആസൂത്രകനായ പ്രമോദ് പ്രസന്നന്‍ കവര്‍ച്ചയ്ക്കു ശേഷം സൗദിയിലേക്കു രക്ഷപ്പെട്ടു.

ലുക്ക് ഔട്ട് നോട്ടീസ്
ഗള്‍ഫിലേക്ക് കടന്ന പ്രമോദ് പ്രസന്നന് വേണ്ടി ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു. മറ്റൊരു ഷംസുദ്ദീന്‍ തിരുവല്ലയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കണ്ടെത്തി. മൂന്നാമനായ ജോബി ഒളിവിലാണ്.

തൊണ്ടിമുതല്‍
പ്രതികളില്‍ നിന്നും വില്‍പന നടത്തിയ ശേഷം ബാക്കിവന്ന 19 പവനും, 7.60 ലക്ഷം രൂപയും കണ്ടെടുത്തു. കായംകുളം സ്വദേശികളായ പ്രതികള്‍ക്കു കിളിമാനൂര്‍ സ്വദേശികളായ പ്രമോദ് പ്രസന്നനും വിനോദുമായിട്ടുള്ള സൗഹൃദത്തിലൂടെയാണു ജ്വല്ലറി കവര്‍ച്ചയ്ക്കുള്ള ഗൂഢാലോചന ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.

പിടിയിലായത് തിരുവല്ലയില്‍
സ്വര്‍ണം വിറ്റുകിട്ടിയ പണം വാങ്ങുന്നതിനായി തിരുവല്ലയില്‍ എത്തിയപ്പോഴാണു പ്രതികളില്‍ ആറ് പേര്‍ പൊലീസ് വലയിലായത്. ഷംസുദ്ദീനും ജോബിയും കൂടി കോയമ്പത്തൂരിലെ ഒരു ജ്വല്ലറിയില്‍ 13 ലക്ഷത്തിനു സ്വര്‍ണം വിറ്റെന്ന് കണ്ടെത്തിയിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications