കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്ടിമുടിയില്‍ മോഷണം; ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വാഹനങ്ങളുടെ ഭാഗങ്ങള്‍ മോഷണം പോയി

Google Oneindia Malayalam News

ഇടുക്കി: പെട്ടിമുടി ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും സംസ്ഥാനം ഇതുവരെ മോചനം നേടിയിട്ടില്ല. ശക്തമായ മഴയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 70 പേരായിരുന്നു അപകടത്തില്‍പെട്ടത്. അതില്‍ 65 പേരുടേയും മൃതദേഹങ്ങള്‍ ശക്തമായ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. എന്നാല്‍ ഉരുള്‍പൊട്ടലിന് പിന്നാലെ പെട്ടിമുടിയില്‍ മോഷണസംഘം വ്യാപകമാണെന്ന് പരാതിയാണ് ഉയരുന്നത്.

ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും തകര്‍ന്ന വാഹനങ്ങളുടെ വിലപിടിപ്പുള്ള ഭാഗങ്ങള്‍ രാത്രിയില്‍ മോഷണം പോവുന്നത് പതിവായിരിക്കുകയാണ്. സംഭവം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ കമ്പനി പെട്ടിമുടിയില്‍ രാത്രികാല കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

rajamala

Recommended Video

cmsvideo
pettimudi rehabilitation package announced by pinarayi vijayan| Oneindia Malayalam

വാഹനങ്ങളുടെ ടയറുകള്‍, വിലകൂടിയ യന്ത്രഭാഗങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെടുന്നത്. പ്രദേശി വാസിയായ കുമാറിന് ദുരന്തത്തിന് ശേഷം അവശേഷിച്ചത് അദ്ദേഹത്തിന്റെ വാഹനം മാത്രമായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു വാഹനം, രണ്ട് മാസം മുമ്പാണ് വാഹനം വാങ്ങിയത്. എന്നാല്‍ വാഹനത്തിന്റെ ടയറുകളും യന്ത്രഭാഗങ്ങളുമെല്ലാം മോഷ്ടിക്കപ്പെട്ടു.

വാഹനങ്ങളുടെ ഭാഗങ്ങള്‍ക്ക് പുറമേ വിട്ടുപകരണങ്ങളും മോഷ്ടാക്കള്‍ കടത്തികൊണ്ട് പോയി. സഹികെട്ടതോടെ പ്രദേശവാസികള്‍ കമ്പനിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് കമ്പനി രാത്രികാല കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ നാല് ലയങ്ങളിലായി 30 വീടുകള്‍ തകര്‍ന്നിരുന്നു. പ്രദേശത്ത് ഉണ്ടായ മേഘവിസ്‌ഫോടനമാണ് ഉരുള്‍പൊട്ടലിന് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മേഘവിസ്‌ഫോടനത്തിന് പുറമേ സമീപത്തെ മലയില്‍ നിന്നും വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ ഇത് വലിയ ദുരന്തരത്തിനിടയാക്കുകയായിരുന്നു.

ഓഗസ്റ്റ് 6 നാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. അന്നേദിവസം മാത്രം 612 മില്ലി ലിറ്റര്‍ മഴയാണ് പെട്ടിമുടിയില്‍ ലഭിച്ചത്. ഒാഗസ്റ്റ് 1 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സമാന സാഹചര്യമായിരുന്നു. പതിനഞ്ച് ദിവസത്തിലധികം നീണ്ടു നിന്ന തെരച്ചില്‍ കാടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന വനംവകുപ്പ് ജീവനക്കാര്‍ പ്രദേശവാസികള്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു നടത്തിയത്പ്രദേശത്ത് അടിഞ്ഞുകൂടിയ കല്ലും മണ്ണും നീക്കം ചെയ്യലായിരുന്നു ഭരമേറിയ പണി. റഡാര്‍ സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരിശോധന.

അതിര്‍ത്തി വീണ്ടും പുകയുന്നു; ചൈനയുടെ കടന്നുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യ, മൂന്നാമത്തെ ശ്രമംഅതിര്‍ത്തി വീണ്ടും പുകയുന്നു; ചൈനയുടെ കടന്നുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യ, മൂന്നാമത്തെ ശ്രമം

'ഇസ്ലാമിക ലോകത്തെ ചതിച്ചു', ഇസ്രയേലുമായുളള സമാധാനക്കരാറിൽ യുഎഇക്കെതിരെ ഖമേനി'ഇസ്ലാമിക ലോകത്തെ ചതിച്ചു', ഇസ്രയേലുമായുളള സമാധാനക്കരാറിൽ യുഎഇക്കെതിരെ ഖമേനി

മുട്ടുമടക്കി യോഗി സർക്കാർ..! കഫീൽ ഖാൻ ജയിൽ മോചിതനായി, അന്ത്യം കുറിച്ചത് ഏഴ് മാസത്തെ തടവ് ജീവിതംമുട്ടുമടക്കി യോഗി സർക്കാർ..! കഫീൽ ഖാൻ ജയിൽ മോചിതനായി, അന്ത്യം കുറിച്ചത് ഏഴ് മാസത്തെ തടവ് ജീവിതം

യുഎഇ, ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഇനി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട... നേരിട്ട്...യുഎഇ, ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഇനി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട... നേരിട്ട്...

English summary
robbery is common at pettimudi In idukki;Parts of the vehicles were stolen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X