Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിലെ പ്രവാസി വ്യവസായിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച, 500 പവന്‍ കവര്‍ന്നു

തൃശൂര്‍; നാടിനെ നടുക്കി തൃശൂരില്‍ വന്‍ കവര്‍ച്ച. പ്രവാസി വ്യവസായിയായ കുഞ്ഞുമുഹമ്മദ് വീട്ടിലാണ് മോഷണം നടന്നത്. 500 പവനും പണവും മോഷ്ടിച്ചാണ് കവര്‍ച്ചാ സംഘം കടന്ന് കളഞ്ഞത്. ജില്ലാ പോലീസ് മേധാവിയും സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഡയമണ്ട് ആഭരണങ്ങളടക്കം ഏകദേശം 500 പവന്‍ കവര്‍ന്നിട്ടുണ്ട്. കുഞ്ഞുമുഹമ്മദ് കുടുംബവും വിദേശത്താണ്. വീട് നോക്കാന്‍ കാവല്‍ക്കാരെ ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട് നോക്കാന്‍ എത്തിയപ്പോഴാണ് കാവല്‍ക്കാര്‍ വിവരമറിയുന്നത്. അയല്‍ക്കാരെയും വിവരമറിയച്ചതിന് ശേഷം, ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

robbery

കാവല്‍ക്കാര്‍ വീടിനടുത്തുള്ള ഔട്ട് ഹൗസിലാണ് താമസം. എന്നാല്‍ മോഷണം നടന്ന വീടും ഔട്ട് ഹൗസുമായി അധിക ദൂരമൊന്നുമില്ല. സംഭവമായി ഒരു സംശയവും തോന്നിയിട്ടില്ലന്നാണ് കാവല്‍ക്കാര്‍ പറയുന്നത്. വീട് പൂര്‍ണമായും പൂട്ടിയിരുന്നതായിരുന്നുവെന്നും കാവല്‍ക്കാര്‍ പറഞ്ഞു.

വീടിന്റെ അടുക്കള വാതില്‍ തുറന്നാണ് കവര്‍ച്ചാ സംഘം അകത്ത് കയറിയത്. വീടിന്റെ ഉടമസ്ഥന്‍ കുഞ്ഞുമുഹമ്മദുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞുമുഹമ്മദിനെയും കുടുംബത്തെയും വ്യക്തമായി അറിയാവുന്നവര്‍ തന്നെയാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നും പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+